Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍-യു.എ.ഇ കരാര്‍; ഹിസ്ബുള്ള-ഹമാസ് ചര്‍ച്ച നടത്തി

ബെയ്‌റൂത്ത്: ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാറിനെ സ,ംബന്ധിച്ച് ഹിസ്ബുള്ളയും ഹമാസും പ്രാഥമിക ചര്‍ച്ച നടത്തി. ലെബനാന്‍ തലസ്ഥാമായ ബെയ്‌റൂത്തില്‍ വെച്ചായിരുന്നു ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യയും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന്‍ നസറല്ലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇറാന്റെ പിന്തുണയുള്ള ഷിയ സംഘടനയായ ഹിസ്ബുള്ളയുടെ തലവനാണ് ഹസന്‍ നസറുല്ലയെന്ന് അല്‍ മനാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനെതിരായ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും യോജിച്ച മുന്നണിയെപ്പറ്റിയാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ ബന്ധം സാധാരണഗതിയിലാക്കുന്നതും ഫലസ്തീന്‍,ലെബനാന്‍ എന്നീ മേഖലകളിലെ രാഷ്ട്രീയ,സൈനിക സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഓഗസ്റ്റ് 13നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാര്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞയാഴ്ച ലെബനാന്‍ സന്ദര്‍ശിക്കാനെത്തിയ ഇസ്മായില്‍ ഹനിയ്യ രാജ്യത്തെ ഏറ്റവും വലിയ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപ് ആയ ഐന്‍ അല്‍ ഹില്‍വയും സന്ദര്‍ശിച്ചു.

Related Articles