Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സംഘര്‍ഷം: കുട്ടികളെ ബാലവേലയിലേക്ക് നയിക്കുന്നുവെന്ന് യൂണിസെഫ്

ദമസ്‌കസ്: ഒന്‍പത് വര്‍ഷത്തിലധികമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധം മൂലം ഏറ്റവും പ്രയാസപ്പെടുന്നത് കുട്ടികളെന്ന് യൂണ്ിെസഫിന്റെ പഠന റിപ്പോര്‍ട്ട്. സിവില്‍ യുദ്ധം ആരംഭിച്ച 2011നു ശേഷം അഞ്ചു ദശലക്ഷം കുട്ടികളാണ് സിറിയയില്‍ ജനിച്ചത്. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ യൂണിസെഫിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത്രയും കുട്ടികള്‍ക്ക് വേണ്ട പ്രാഥമിക വിദ്യാഭ്യാസമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ സിറിയയില്‍ ഇല്ല. മാത്രവുമല്ല പല കുടുംബങ്ങളും ദാരിദ്ര്യം മൂലവും കുടുംബനാഥനില്ലാത്തതിന്റെ അഭാവം മൂലവും ചെറിയ കുട്ടികള്‍ തൊഴിലിടങ്ങളിലേക്ക് പോകുകയാണ്. കുടുംബത്തിന് ആകെ വരുമാനം ലഭിക്കുന്നത് ഇത്തരത്തില്‍ കുട്ടികള്‍ മുഖേനയാണ്.

സിറിയ ഇന്ന് അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക,കറന്‍സി പ്രതിസന്ധി കൂടുതല്‍ കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടാന്‍ ഇടയാക്കിയേക്കുമെന്ന് വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related Articles