Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കലിനെതിരെ യൂറോപ്യന്‍ എം.പിമാര്‍ രംഗത്ത്

ലണ്ടന്‍: വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലിനെതിരെ അപലപനവുമായി യൂറോപ്യന്‍ എം.പിമാര്‍ രംഗത്ത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെയും ജോര്‍ദാന്‍ താഴ്‌വരയും ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിക്കെതിരെയാണ് ആയിരത്തിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തു വന്നത്. 25 യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന എം.പിമാരാണിവര്‍.

ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സമാണ് ഇസ്രായേല്‍ നടപടിയെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ ലോകമൊന്നടങ്കം രംഗത്തുവരണമെന്നും എം.പിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ബുധനാഴ്ച നടക്കുന്ന യു.എന്‍ സുരക്ഷ സമിതി യോഗത്തിന് മുന്നോടിയായാണ് പ്രസ്താവന പുറത്തിറക്കിയത്. ലോക നേതാക്കള്‍ നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ രംഗത്തുവരണമെന്നും എം.പിമാര്‍ പറഞ്ഞു.

Related Articles