തെഹ്റാന്: ഇറാനില്‍ രണ്ട് മാസത്തിന് ശേഷം കോവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ്. ദിവസേന കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നൂറിലെത്തി. ഇറാന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേരാണേ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8837 ആയി. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 187,427 ആയി വര്‍ധിച്ചു.
രാജ്യത്ത് ഈ വൈറസ് പ്രവചനാതീതവും മാറ്റിമറിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് സിമ സാദത് പറഞ്ഞു. ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിക്കുന്നത് ഗൗരവത്തിലെടുക്കണം. കൂട്ടം കൂടുന്നത് ഒഴിവാക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വരും ദിവസങ്ങളില്‍ മരണനിരക്ക് രണ്ടക്കത്തിലേക്കും തുടര്‍ന്ന് ഒറ്റയക്കത്തിലേക്കും എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.