Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ‘മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണം’

കുവൈത്ത് സിറ്റി:പ്രവാസ ലോകത്ത് നിന്ന് കോവിഡ് രോഗം കാരണം മരണപ്പെടുന്നവരുടെ കുടുബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തില്‍ നിന്ന് മാത്രമായി 17 മലയാളികള്‍ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ നിന്ന് 111 പേരാണ് ഇതുവരെയായി മരണപ്പെട്ടത്. മറ്റ് ഇതര രാജ്യത്തുള്ളവര്‍ വേറെയുമുണ്ട്.

ഉപജീവനത്തിനും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവര്‍ പ്രവാസം തെരെഞ്ഞെടുത്തത് . കുടുംബത്തിന്റെ ആശ്രയങ്ങളായ പ്രവാസികള്‍ മരണപ്പെടുന്നതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം നിലക്കുകയാണ്. നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍ . ഈ സാഹചര്യത്തില്‍ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കണമെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും കത്തയച്ചതായും
ഭാരവാഹികള്‍ അറിയിച്ചു.

കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് : കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കുന്നതില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹാമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ വിഷയതിലുള്ള ഹരജി പരിഗണിക്കവെ പാവപ്പെട്ട പ്രവാസികള്‍ക്ക് കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു . വെല്‍ഫെയര്‍ കേരള ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ വര്‍ഷങ്ങളായി നിരത്ന്തരം ആവശ്യപ്പെടുന്ന ഈ വിഷയത്തിലുള്ള കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ് . കോവിഡ് പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തില്‍ ഫണ്ട് അനുവദിക്കാനുള്ള തുടര്‍നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൈകൊള്ളണമെന്നും എമ്ബസ്സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.

Related Articles