Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: പദ്ധതിയുമായി നെതന്യാഹുവും ഗാന്റ്‌സും മുന്നോട്ട്

തെല്‍അവീവ്: വെസ്റ്റ് ബാങ്ക് ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ യോജിച്ച അഭിപ്രായത്തിലെത്തിയിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തന്റെ മുഖ്യ എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സും. രാജ്യത്ത് മൂന്ന് തവണ തെരഞ്ഞെടുപ്പിന് ശേഷം ഐക്യസര്‍ക്കാരുമായി മുന്നോട്ടു പോകാന്‍ ഇരു നേതാക്കളും തീരുമാനത്തിലെത്തിയിരുന്നു. ഇതിന്റെ മുന്നോടിയായുള്ള നടപടിയാണിത്.

തിങ്കളാഴ്ച ഇതുസംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഈ വേനല്‍ക്കാലത്തോടെ തന്നെ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ സംയോജിപ്പിച്ച് മുന്നോട്ടു പോകാനാണ് ഇരു നേതാക്കളും തീരുമാനിച്ചത്. ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ അനുമതി ലഭിച്ചാല്‍ ഇരുവരും പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബില്‍ മന്ത്രിസഭ പാസാക്കിയ ശേഷം ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ അവതിരിപ്പിക്കും. പാര്‍ലമെന്റിന്റെ അനുമതിക്ക് ശേഷമേ അന്തിമമായി ബില്‍ പാസാകൂ. വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയും ഇസ്രായേല്‍ കുടിയേറ്റങ്ങളും കൂട്ടിച്ചേര്‍ക്കുന്നതിനോട് യു.എസ് നേരത്തെ തന്നെ അനുകൂല സമീപനമാണ് സ്വീകരിച്ചത്.

Related Articles