ബൈറൂത്ത്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടം മുന്നില്‍ കണ്ട പുതിയ നികുതി ചുമത്തല്‍ നയത്തിനെതിരായി രാജ്യത്ത് പ്രതിഷേധം ഉയരുന്നു. നൂറുകണക്കിന് സമരക്കാര്‍ ലബനാന് തെരുവിലിറങ്ങി ഭരണകൂടത്തിന്റെ പുതിയ നികുതി ചുമത്തല്‍ നയത്തെ എതിര്‍ക്കുകയാണ്. ലബനാന് മന്ത്രിസഭ 2020ലേക്കുളള ബജറ്റിനെ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും പുകയില, പ്രട്രോള്‍, വാട്സാപ്പ് പോലുളള സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങയവയില്‍ നികുതി ചുമത്താന്‍ തീരമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വ്യാഴായ്ച വൈകിട്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കുകയായിരുന്നു.
‘വിപ്ലവം’ എന്ന മുദ്രവാക്യം ഉയര്‍ത്തി നൂറുകണക്കിനു പ്രതിഷേധകര്‍ ബൈറൂത്തിലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ഭരണകൂടം തലസ്ഥാനത്ത് പൊലീസ് സേനയെ സുരക്ഷ കവചങ്ങളൊരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നു.