Current Date

Search
Close this search box.
Search
Close this search box.

ഖൈസ് സഈദ് തുനീഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

തൂനിസ്: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച നിയമ പ്രൊഫസര്‍ ഖൈസ് സഈദ് 72.71 ശതമാനം വോട്ട് നേടി വിജയിച്ചു. തുനീഷ്യന്‍ പാര്‍ലമെന്ററി തെരഞ്ഞുടുപ്പില്‍ വിജയച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. പുതിയ തുനീഷ്യന്‍ പ്രസിഡന്റായിരിക്കും ഖൈസ് സഈദ്. എതിര്‍സ്ഥാനാര്‍ഥിയായ നബീല്‍ ഖുറവിയേക്കാള്‍ 2.7 മില്യന്‍ വോട്ട് നേടിയെടുക്കാന്‍ ഖൈസ് സഈദിന് കഴിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്തംബര്‍ 15ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനേക്കാള്‍ 55 ശതമാനം വോട്ട് നേടിയാണ് ഖൈസ് സഈദ് വിജയം കൈവരിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ പ്രായോഗിക പരിജ്ഞാനമില്ലാത്ത 61 കാരനായ ഖൈസ് സഈദിന് രാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദയുടെ പിന്തുണയുണ്ട്. അഴിമതിക്കെതിരായി പോരാടുമെന്നും അധികാര വികേന്ദ്രീകരണത്തിന് പിന്തുണ നല്‍കുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

Related Articles