അങ്കാറ: വടക്കന്‍ സിറിയയിലെ യൂഫ്രട്ടീസിന്റെ കിഴക്ക് നിലയുറപ്പിച്ച തീവ്രവാദികളെ തുരത്തുന്നതിനു വേണ്ടി തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്ദുഗാന് സൈനിക നടപടികള്‍ക്ക് ആഹ്വാനം ചെയ്തു. അതിര്‍ത്തി പ്രദേശത്തുളള തീവ്രവാദികളെ തുരത്തുന്നതിന് ശനിയാഴ്ചയോ ഞായാറാഴ്ചയോ തുടക്കം കുറിക്കന്നതായിരിക്കുമെന്ന് ശനിയാഴ്ച നടന്ന അക് പാര്‍ട്ടിയുടെ വാര്‍ഷിക ക്യാമ്പില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് വ്യക്തമാക്കി.
അങ്കാറയും വാഷിങ്ടണും ഇവിടെ ‘സുരക്ഷിത മേഖല’ സ്ഥാപിക്കന്നതിന് തീരുമാനിച്ചിരുന്നു. ശേഷം യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാഷ്ട്രത്തിലേക്ക് ഉര്ദുഗാന് പ്രവേശിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത് നല്‍കുന്നത്. ഈ സൈനിക നടപടികള്‍ കൊണ്ട് പ്രധാനമായി ലക്ഷ്യംവെക്കുന്നത് കിഴക്കന്‍ യൂഫ്രട്ടീസില്‍ സമാധാനം പുന:സ്ഥാപിക്കുകയാണ്.