Current Date

Search
Close this search box.
Search
Close this search box.

യു.എസുമായി ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് ഹസന്‍ റൂഹാനി

തെഹ്‌റാന്‍: ഉപരോധം പിന്‍വലിക്കാതെ അമേരിക്കയുമായി യാതൊരു ചര്‍ച്ചക്കുമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.യു.എസുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ഒരു ഘട്ടത്തിലും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. അത്തരം സംഭാഷണങ്ങള്‍ക്കായി ധാരാളം തവണ ഞങ്ങളോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പക്ഷേ എല്ലായിപ്പോഴും ഞങ്ങളുടെ ഉത്തരം നെഗറ്റീവായിരുന്നു-ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കവേ റൂഹാനി പറഞ്ഞു.

യു.എസ് ഉപരോധം പിന്‍വലിക്കാന്‍ തയാറാവാതെ യാതൊരു വിധ ചര്‍ച്ചക്കും ഇറാന്‍ സന്നദ്ധമല്ലെന്ന് നേരത്തെയും ഇറാന്‍ ആവര്‍ത്തിച്ചിരുന്നു. സാമ്പത്തിക ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയിലേക്ക് കടക്കൂ എന്നും പറഞ്ഞിരുന്നു.

ഉപരോധം പിന്‍വലിക്കാന്‍ യു.എസ് തയാറാകാത്തതിനാല്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ പാലിക്കില്ലെന്ന് മൂന്നാം തവണയും ഇറാന്‍ ആവര്‍ത്തിച്ചു.ലോക ശക്തികളുമായുണ്ടാക്കിയ ആണവകരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വെട്ടിച്ചുരുക്കുമെന്നും റൂഹാനി ഭീഷണിയുയര്‍ത്തി.

Related Articles