Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ വിദേശകാര്യ മന്ത്രിക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ വ്യാപക വിമര്‍ശനം

തെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനിതെിരെ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ വ്യാപക വിമര്‍ശനം. ലോകരാജ്യങ്ങളും യു.എന്നും യു.എസ് നടപടിയെ അപലപിച്ച് രംഗത്തെത്തി.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ഷുനിയാങ്,റഷ്യന്‍ ഡെപ്യൂട്ടി പെര്‍മന്റ് റെപ്രസന്റേറ്റീവ് ദിമിത്രി പോളിയാന്‍സ്‌കി,ഫ്രാന്‍സ്,ബ്രിട്ടന്‍,ജര്‍മനി എന്നീ രാജ്യങ്ങളും യു.എസിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ബുധനാഴ്ചയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. നേരത്തെ ജൂണ്‍ 24ന് ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

Related Articles