Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍ നഗര്‍: പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 41 കേസുകളില്‍ 40ലും പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു. ക്രോസ് വിസ്താരം പോലും നടത്താതെ പ്രതികളെ വെറുതെവിട്ടത് ഞെട്ടലുളവാക്കുന്നതാണ്. ഉത്തരവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യണം.

കലാപത്തിനിടെ കൊല്ലപ്പെട്ട അറുപതിലധികം ആളുകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി പ്രസ്താവിച്ചു. സര്‍ക്കാരിന്റെ ഈ മനോഭാവം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്ല സന്ദേശം നല്‍കില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു വരുമെന്ന് സആദത്തുല്ല ഹുസൈനി പറഞ്ഞു.

Related Articles