Current Date

Search
Close this search box.
Search
Close this search box.

കാമ്പസുകളിലെ എസ്.എഫ്.ഐ സ്റ്റാലിനിസത്തെ ചെറുത്തു തോല്‍പ്പിക്കുക: എസ്.ഐ.ഒ

കോഴിക്കോട്: കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്ന എസ്.എഫ്.ഐ യുടെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കാമ്പസുകളിലെ സംവാദാത്മക ജനാധിപത്യത്തെ ഹനിച്ചു കൊണ്ടും ഇതര വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിച്ചു കൊണ്ടും അക്രമ രാഷ്ട്രീയം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് എസ്.എഫ്.ഐ. കാമ്പസുകളെ അടക്കി ഭരിക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ ക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷവും മാരകായുധം ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതും.

കാലങ്ങളായി കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണം മാത്രമായ ഈ സംഭവത്തെയും ഒറ്റപ്പെട്ട സംഭവമെന്ന് വിലയിരുത്തി കൈയൊഴിയാനാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. എല്ലാ ആശയങ്ങള്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള, സംവാദാത്മക ജനാധിപത്യത്തില്‍ ഊന്നിയ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ സംസ്ഥാപനത്തിനായി ഇത്തരം ഹിംസാത്മക രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനാസ്്.ടി.എ, സെക്രട്ടറിമാരായ അംജദലി ഇ.എം, അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, ശിയാസ് പെരുമാതുറ, നഈം സി.കെ.എം, ശാഹിന്‍ സി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles