Current Date

Search
Close this search box.
Search
Close this search box.

ഇറാനു മേലുള്ള യു.എസ് ഉപരോധം മറികടക്കാനുള്ള വഴികള്‍ തേടി യൂറോപ്യന്‍ യൂണിയന്‍

ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനുള്ള വഴികള്‍ തേടി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ രംഗത്ത്. ഇതിനായി ഡോളര്‍ ഇതര വ്യാപാരം നടത്താനൊരുങ്ങുകയാണ് ഫ്രാന്‍സ്,ജര്‍മനി,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍. അതേസമയം ഈ ഇടപാടിലൂടെ ഇറാന്റെ ആണവ കരാര്‍ നിലനിര്‍ത്താനാവില്ലെന്നാണ് നയതന്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

2015ലെ ആണവ കരാറില്‍ നിന്നും ഡൊണള്‍ഡ് ട്രംപ് പിന്മാറിയതിനെതരിെ യൂറോപ്യന്‍ യൂണിയനിലെ പ്രധാന അംഗങ്ങള്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് യു.എസ് ഇറാനുമേല്‍ അന്താരാഷ്ട്ര ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‌ല സാമ്പത്തിക ഇടപാടുകള്‍ അവസാനിക്കുന്നത് ഇറാനെ ആണവ കരാര്‍ പിന്‍വലിക്കാന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാന് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ രംഗത്തു വന്നത്.

Related Articles