Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മകനെ ഈജിപ്ത് പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകനെ പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പൊലിസ് അബ്ദുല്ല മുര്‍സിയെ അറസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ക്ക് ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഈജിപ്ത് പൊലിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കൈറോക്കു സമീപമുള്ള വീട്ടില്‍ നിന്നും അബ്ദുല്ലയെ അറസ്റ്റു ചെയ്തത്.

അദ്ദേഹത്തിന്റെ മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും പൊലിസ് വാങ്ങിവെച്ചു. ചോദ്യം ചെയ്ത ശേഷം 5000 ഈജിപ്ഷ്യന്‍ പൗണ്ട് ജാമ്യത്തില്‍ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച അസോസിയേറ്റഡ് പ്രസിന്(എ.പി) നല്‍കിയ അഭിമുഖത്തില്‍ അബ്ദുല്ല തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ പിതാവിന്റെ അറസ്റ്റും തടവുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. മുര്‍സിയുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനാണ് അഹ്മദ്.

2013ല്‍ നടന്ന ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയെ പിന്നീട് പട്ടാളഭരണകൂടം അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ നിരോധിക്കുകയും മുര്‍സിയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

Related Articles