Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദ ആരോപണങ്ങളിലെ കൊടിയ വിവേചനം

നമ്മുടെ രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനകം നക്‌സല്‍ ആക്രമണത്തില്‍ ഒമ്പതിനായിരത്തോളം പേര്‍ വധിക്കപ്പെടുകയുണ്ടായി. 2004 മുതല്‍ 2014 വരെ 17,269 ആക്രമണങ്ങളില്‍ വധിക്കപ്പെട്ട ഇത്രയും പേരില്‍ 1936 സുരക്ഷാ ഭടന്‍മാരും 1644 നക്‌സലുകളും ഉള്‍പ്പെടുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി. ബിനുവിന് വിവരാവകാശ നിയമ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇടതുപക്ഷ തീവ്രവാദം കൈകാര്യം ചെയ്യുന്ന ഡിവിഷനില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വസ്തുത വ്യക്തമാക്കിയിട്ടുള്ളത്.

കമ്മ്യൂണിസമാണ് തങ്ങളുടെ ആദര്‍ശമെന്നും വിപ്ലവത്തിന് പ്രചോദനമെന്നും അഭിമാനത്തോടെ അവകാശപ്പെടുന്നവരാണ് മാവോവാദികളും നക്‌സലുകളും. കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും മാവോ സെ തൂങിന്റെയും വിപ്ലവാശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവരാണവര്‍. എന്നിട്ടും പേരില്‍ കമ്മ്യൂണിസമോ മാര്‍ക്‌സോ ഏംഗല്‍സോ ലെനിനോ മാവായോ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടാറില്ല.

മക്കാ മസ്ജിദ്, സംഝോത, മലേഗാവ് തുടങ്ങി രാജ്യത്ത് നിരവധി സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തിയത് ഹിന്ദുത്വവാദികളായിരുന്നിട്ടും അവയുടെ പേരില്‍ ഹിന്ദു ധര്‍മമോ, ഹിന്ദുക്കളോ ഹിന്ദു സംഘടനകളോ ഭീകരവാദികളും തീവ്രവാദികളുമായി മുദ്രകുത്തപ്പെടുന്നില്ല. ലോകത്തുടനീളം പാശ്ചാത്യ നാടുകളിലെ ക്രിസ്ത്യാനികള്‍ കൂട്ടക്കൊലകള്‍ നടത്തി കൊണ്ടേയിരിക്കുന്നിട്ടും അനേക കോടി ജനങ്ങളെ കൊന്നൊടുക്കിയിട്ടും ക്രിസ്തുമതം പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെടുന്നില്ല.

എന്നാല്‍ ഏതെങ്കിലും മുസ്‌ലിം നാമധാരിയോ തീവ്രവാദികളോ എന്തെങ്കിലും ആക്രമണം നടത്തിയാല്‍ അതിന്റെ പേരില്‍ ഇസ്‌ലാമും മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും ആക്ഷേപിക്കപ്പെടുകയും ഭീകരവാദ ആരോപണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. ഇതൊക്കെയും സംഭവിക്കുന്നത് മാധ്യമ പ്രചാരണങ്ങളിലൂടെയാണ്. ഈ വസ്തുത തിരിച്ചറിയാനും സമൂഹത്തെ ബോധ്യപ്പെടുത്താനും നീതിബോധമുള്ള മുഴുവന്‍ സുമനസ്സുകളും ബാധ്യസ്ഥരാണ്.

Related Articles