അങ്കാറ: സ്ഥാനങ്ങള്‍ മോഹിച്ചല്ല, ജനതയെ സേവിക്കാനുള്ള ഞങ്ങളുടെ താല്പര്യത്തില് നിന്നാണ് തുര്‍ക്കിയില്‍ ഞങ്ങള്‍ പ്രയാണം ആരംഭിച്ചിട്ടുള്ളതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗാന്. ”ആക്ഷേപത്തെ ഭയക്കുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങള്‍. യുവാക്കള്‍ക്ക് വേണ്ടി സ്ഥാനം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തവരുടെ കൂട്ടത്തിലുമല്ല ഞങ്ങള്‍. ഇന്‍ശാ അല്ലാഹ്, അനുയോജ്യമായ സന്ദര്‍ഭത്തില്‍ ജനതയുടെ ഉത്തരവാദിത്വം നമ്മുടെ യുവാക്കള്‍ ഏറ്റെടുക്കും. ഞാന്‍ യുവാക്കളില്‍ വിശ്വാസമര്‍പിക്കുന്നു. അവര്‍ അനുയോജ്യമായ രീതിയില്‍ അവരുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.” എന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം കുറിച്ചു. ഇസ്തംബൂളില്‍ ചേര്‍ന്ന ‘യൂത്ത് അഡൈ്വസറി കൗണ്‍സില്‍-2023’ ന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിനൊപ്പമാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. നിമിഷങ്ങള്‍ക്കകം തന്നെ നാലായിരത്തിലേറെ ലൈക്കുകള്‍ അദ്ദേഹത്തിന്റെ ഈ ട്വീറ്റ് നേടിയെന്നതും ശ്രദ്ധേയമാണ്.