Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ വധശിക്ഷാ വിധികള്‍ക്കെതിരെ കാമ്പയിന്‍

കെയ്‌റോ: ഭരണകൂടത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ക്കെതിരെ ഈജിപ്ത് ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള വധശിക്ഷാ വിധികള്‍ക്കെതിരെ ഈജിപ്തിലെ മനുഷ്യാവാകാശ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശക്തമായ കാമ്പയിന്‍ നടത്തുന്നു. ലോക വധശിക്ഷാ വിരുദ്ധ ദിനമായ ഒക്ടോബര്‍ 10നോടനുബന്ധിച്ചാണ് കാമ്പയിന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വധശിക്ഷക്കെതിരെ രംഗത്ത് വന്നിട്ടുള്ള മനുഷ്യവാകാശ കൂട്ടായ്മകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
2013 ജൂലൈയില്‍ ഈജിപ്തിലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം 44 കേസുകളിലായി 792 പേര്‍ക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഈജിപ്തിലെ വധശിക്ഷകള്‍ റദ്ദാക്കുന്നതിന് കാമ്പയിന്റെ ഭാഗമായി വിദേശ രാജ്യങ്ങളുടെ പിന്തുണ നേടുന്നതിന് വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിച്ചു. വധശിക്ഷകള്‍ നിര്‍ത്തിവെക്കുന്നതിന് ഈജിപ്ത് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തലാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അശ്ശിഹാബ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ ഡയറക്ടര്‍ ഖലഫ് ബയൂമി പറഞ്ഞു.

Related Articles