അങ്കാറ: തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം വിദേശകാര്യ ബന്ധങ്ങളെയോ സമ്പദ്വ്യവസ്ഥയെയോ ബാധിക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അങ്കാറയില്‍ ജോര്‍ജിയന്‍ പ്രധാനമന്ത്രി ജോര്‍ജി കവെരികാഷവെലിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അട്ടിമറിക്കാരെ പിടികൂടി നിയമപരമായി വിചാരണ ചെയ്യുമെന്നും തുര്‍ക്കി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.