ഗസ്സ: ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം പ്രാദേശികമായി നിര്‍മിച്ച സൈനിക ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. വെള്ളിയാഴ്ച വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജബാലിയ ക്യാമ്പിലാണ് അല്‍ഖസ്സാം ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം, ‘അരീന്‍ അല്‍ഉസൂദ്’ അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബലുസില്‍ സൈനിക പരേഡ് സംഘടിപ്പിച്ചു. പ്രസ്ഥാനം ആരംഭിച്ചതിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹമാസ് പ്രഖ്യാപിച്ച പരിപാടികളുടെ ഭാഗമായാണ് അല്‍ഖസ്സാം പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
മിസൈലുകള്‍, ഡ്രോണുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സൈനിക നിര്‍മാണ പുരോഗതിയുടെ ഘട്ടങ്ങള്‍ അല്‍ഖസ്സാം പ്രദര്‍ശിപ്പിച്ചതായി പ്രദര്‍ശനത്തിന്റെ സംഘാടകര്‍ പറഞ്ഞു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍ അല്‍ഖസ്സാം ഈ ആയുധങ്ങള്‍ നേരത്തെ ഉപയോഗിച്ചിരുന്നു -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0