Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: താന്‍ ഇസ്രായേലുകാരനല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍; കൈയോടെ പൊക്കി ആരാധകര്‍

ദോഹ: രാജ്യത്തെ തെരുവുകളില്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരിടുന്ന ബഹിഷ്‌കരണം ചൂണ്ടിക്കാട്ടി പ്രശസ്ത ബ്രിട്ടീഷ് അന്താരാഷ്ട്ര കായിക വാര്‍ത്താ വെബ്‌സൈറ്റായ ‘ദ അത്‌ലറ്റിക്’. അതേസമയം, കൊടികളും ബാനറുകളും മുദ്രവാക്യങ്ങളുമായി ഫലസ്തീനികളുടെ സാന്നിധ്യം പ്രകടമാണെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റ് ‘ദ അത്‌ലറ്റിക്’ റിപ്പോര്‍ട്ട് ചെയ്തു. ആരാധകര്‍ ഇസ്രായേല്‍ ചാനല്‍ പ്രതിനിധികളുമായി സംസാരിക്കാന്‍ വിസമ്മതിക്കുന്ന വിഡിയോ ‘ദ അത്‌ലറ്റിക്’ പങ്കുവെച്ചിരുന്നു. ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകനാണെന്ന മനസ്സിലാക്കിയയുടനെ ജാപ്പനീസ് യുവതി സംഭാഷണം പൂര്‍ത്തിയാക്കാതെ മാറിനില്‍ക്കുന്നത് പങ്കുവെച്ച വിഡിയോയുടെ തുടക്കത്തില്‍ കാണാം.

ഇക്വഡോറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്ന് നുണപറഞ്ഞ് പ്രശസ്തനായ റാസ് ചെചെങ്ക് ഉള്‍പ്പെടെ സന്നിഹിതരായ വിവിധ മാധ്യമപ്രവര്‍ത്തകരുമായി വെബ്‌സൈറ്റ് അഭിമുഖം നടത്തി. ‘ഇക്വഡോറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് താനെന്ന് പറയാന്‍ തീരുമാനിച്ചതിലൂടെ ഞാന്‍ തെറ്റ് ചെയ്തതായി അംഗീകരിക്കുന്നു. അത് എനിക്ക് ആളുകളോട് സംസാരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. മത്സരത്തെ കുറിച്ച് അവരില്‍ നിന്നുള്ള പ്രതികരണമാണ് ഞാനഗ്രഹിച്ചത്. പക്ഷേ, ഞാന്‍ വന്ന സ്ഥലം അവര്‍ക്ക് അനുയോജ്യമായിരുന്നില്ല -ചെചെങ്ക് പറഞ്ഞു.

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിന് സന്നിഹതരായവരില്‍ നിന്നുള്ള രോഷം ഒഴിവാക്കാന്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ള പല ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകരും സംസാരിക്കാന്‍ നിര്‍ബന്ധിതരായ അനുഭവങ്ങളും ‘ദ അത്‌ലറ്റിക്’ ചൂണ്ടിക്കാണിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles