Current Date

Search
Close this search box.
Search
Close this search box.

സ്റ്റേഡിയം വൃത്തിയാക്കി, കൈയടി നേടി ജപ്പാന്‍ ആരാധകര്‍

ദോഹ: കഴിഞ്ഞ ദിവസം ജപ്പാന്‍ ജര്‍മനിയെ 2-1ന് തകര്‍ത്ത മത്സരത്തിനു ശേഷം ജപ്പാന്‍ ആരാധകര്‍ ആഘോഷതിമിര്‍പ്പിലായിരുന്നു. എന്നാല്‍ വേറിട്ട മാതൃക തീര്‍ത്ത ജപ്പാന്‍ ആരാധകര്‍ ഇപ്പോള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. കളി കഴിഞ്ഞ ശേഷം ഗ്യാലറികളിലെല മാലിന്യങ്ങള്‍ നീക്കം ചെയ്താണ് അവര്‍ തങ്ങളുടെ സംസ്‌കാരം കാത്തുസൂക്ഷിച്ചത്. സാമുറായി നീലപ്പട എന്നറിയപ്പെടുന്ന ജപ്പാന്‍ ആരാധകരാണ് കഴിഞ്ഞ ദിവസം ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം വൃത്തിയാക്കാന്‍ വളന്റിയര്‍മാരുടെ കൂടെ സഹായിക്കാനായി കൂടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സ്റ്റേഡിയം ശൂന്യമാകാന്‍ തുടങ്ങിയപ്പോള്‍, ജാപ്പനീസ് ആരാധകര്‍ ഇളം നീല ഡിസ്‌പോസിബിള്‍ ചവറ്റുകുട്ടകള്‍ എടുത്ത് ജോലിയില്‍ ഏര്‍പ്പെടുന്നത് കാണാമായിരുന്നുവെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട് ചെയ്തു.

https://twitter.com/joeyharbog_/status/1595436332691918848

‘കാണികള്‍ ശുചീകരിക്കാന്‍ വേണ്ടി രംഗത്തിറങ്ങുന്ന കാഴ്ച പലര്‍ക്കും അത്ഭുതം ഉണ്ടാക്കിയേക്കാം, എന്നാല്‍ ജാപ്പനീസ്‌ക്കാര്‍ക്ക് അത് അസാധാരണമല്ല. നിങ്ങള്‍ പ്രത്യേകമായി കരുതുന്നത് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ഇത് അസ്വാഭാവികമായ ഒന്നുമല്ല,’ ഒരു ജാപ്പനീസ് ആരാധകനായ ഡാനോ അല്‍ജസീറയോട് പറഞ്ഞു. ഇത് വിചിത്രമാണെന്ന് ആളുകള്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഡാനോ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ശൗചാലയം ഉപയോഗിക്കുമ്പോള്‍ നമ്മള്‍ തന്നെ അത് വൃത്തിയാക്കുന്നു. ഞങ്ങള്‍ ഒരു മുറി വിടുമ്പോള്‍, അത് വൃത്തിയുള്ളതാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. അതാണ് ഞങ്ങളുടെ സംസ്‌കാരവും ആചാരവും അദ്ദേഹം പറഞ്ഞു. ഒരു സ്ഥലം വൃത്തിയാക്കാതെ നമുക്ക് പോകാന്‍ കഴിയില്ല. ഇത് ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ, ദൈനംദിന പഠനത്തിന്റെ ഭാഗമാണെന്നും ജപ്പാനീസ് ആരാധകര്‍ പറയുന്നു.

ഞായറാഴ്ച അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷവും അതിനു പിന്നാലെയുള്ള ദിവസങ്ങളില്‍ ജാപ്പനീസ് ഫുട്‌ബോള്‍ ആരാധകരെ ചവറ്റുകുട്ടകളുമായി വൃത്തിയാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. മൊറോക്കന്‍ ആരാധകരും സമാനമായ രീതിയില്‍ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Related Articles