Current Date

Search
Close this search box.
Search
Close this search box.

‘ഇന്ത്യന്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനുള്ള പാരിതോഷികമാണോ യു.എ.ഇയിലെ ക്ഷേത്രോദ്ഘാടനം’

ദുബായ്: രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യു.എ.ഇ അധികൃതര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്നലെയാണ് (ബുധനാഴ്ച) ദുബായില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊലചെയ്യപ്പെടുകയും അവരുടെ സ്വത്ത് നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനിടെ യു.എ.ഇയില്‍ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തതിനെതിരെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യയിലെ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നതിനുള്ള പാരിതോഷികമാണോ രാജ്യത്തെ ക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്ന് ട്വീറ്റര്‍മാര്‍ വിമര്‍ശിച്ചു -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മുസ്‌ലിംകള്‍ കടുത്ത പീഡനങ്ങള്‍ നേരിടുകയും അവരുടെ നേതാക്കള്‍ നിയന്ത്രിക്കപ്പെടുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു.എ.ഇ ദുബായില്‍ വലിയ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തിരിക്കുന്നത് -ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലെ മതകാര്യ സമിതിയുടെ മുന്‍ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അസ്സഗീര്‍ ട്വീറ്റ് ചെയ്തു.

ഇത് വളരെ വിചിത്രമാണ്, മോദി ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയില്‍ ഹിന്ദുത്വ വിഭാഗം മസ്‌ലിം പള്ളികള്‍ തകര്‍ക്കുന്ന സമയത്ത് യു.എ.ഇയില്‍ 16 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നു. ഇത് യുക്തിരഹിതവും നീതികരിക്കാന്‍ കഴിയാത്തുതമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്ല അല്‍ ഇമാദി ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ന് ദുബായില്‍ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം സന്തോഷവാര്‍ത്തയാണ്. ഇത് യു.എ.ഇയില്‍ താമസിക്കുന്ന വലിയ ഹിന്ദു സമൂഹത്തിന്റെ ആഗ്രഹവുമാണ്’ എന്ന കുറിപ്പോടെ ഉദ്ഘാടനത്തിന് മണക്കൂറുകള്‍ക്ക് മുമ്പ്, യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. 2012ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സിഖ് ആരാധനാ കേന്ദ്രമായ ‘ഗുരുദ്വാര’ക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

യു.എ.ഇ സഹകരണ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാനും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുത്തതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും മതനേതാക്കളും ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് 200 ഓളം പേര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles