Current Date

Search
Close this search box.
Search
Close this search box.

പുതുമകളാവിഷ്കരിക്കേണ്ട സ്കൂൾ കരിക്കുലം

ഒരു സകൂൾ വിദ്യാർത്ഥിയുടെ മനോനിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. നാല് ചുവരുകൾക്കപ്പുറപ്പുള്ള അറിവിൻറെ വാതായനങ്ങൾ തുറക്കാൻ അവനെ പ്രാപ്തനാക്കേണ്ടതാണ് ഓരോ സ്കൂൾ കരിക്കുലവം. യഥാർത്ഥത്തിൽ കരിക്കുലം രൂപപ്പെടുന്നതിൽ പ്രധാന ഘടകമായി മാറേണ്ടതാണ് സ്കൂൾ അന്തരീക്ഷം തന്നെ. വിദ്യാർത്ഥി ക്ലാസ്സിലിരിക്കുമ്പോൾ അവൻറെ ശ്രദ്ധയെ കൂടുതൽ കവർന്നെടുക്കുന്നത് ക്ലാസ് മുറിക്ക് പുറത്ത് പ്രകൃതി അവന് വേണ്ടി ഒരുക്കിക്കൊടുക്കുന്ന വിവിധങ്ങളായ ആക്ടിവിറ്റികളായിരിക്കും. അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ പുറത്തേക്ക് നോക്കി മരങ്ങളോടും, പക്ഷികളോടും ഹൃദയങ്ങൾ കൈമാറിയ പഠനകാലം ഏതൊരു വിദ്യാർത്ഥിയുടെയും ജീവിതത്തിൽ കഴിഞ്ഞ് പോയിട്ടുണ്ടാവും. ക്ലാസ്സിലെത്തിയാൽ പുറത്തെ കാഴ്ച്ചകളെ ഒരു വിദ്യാർത്ഥി ഏതൊക്കെ തലങ്ങളിലൂടെയാണ് നോക്കി കാണുന്നതെന്ന് അധ്യാപകനോ രക്ഷിതാക്കളോ വിലയിരുത്താറില്ല എന്നത് വസ്തുതയാണ്. പഠനത്തിൽ പിന്നോട്ട് പോയ കുട്ടികളെന്ന് സ്കൂൾ അധികൃതർ പോലും ഇവരെക്കുറിച്ച് വിധിച്ച് കളയുന്ന കരിക്കുലത്തെ ഉടച്ചു വാർക്കേണ്ടത് അനിവാര്യമാണ്.

പ്രകൃതിയുമായി ഇണങ്ങി ചേർന്നതാണ് ഓരോ മനുഷ്യൻറെയും മനസ്സ്. ജനിച്ച് വരുന്ന കുട്ടി ആദ്യമായി വരക്കാൻ തുടങ്ങുന്നത് വൃക്ഷങ്ങളും അവന് ചുറ്റും ശബ്ദമുണ്ടാക്കി പറന്ന് നടക്കുന്ന പക്ഷികളുമാണ്. പ്രകൃതിയോട് ഇത്രയും ഇഴുകി ചേർന്ന മനുഷ്യമനസ്സുകളെ നാല് ചുവരുകളുള്ള ക്ലാസ് റൂമുകളിൽ ഇരുത്തി, വിപ്ലവം സൃഷ്ടിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന കരിക്കുലം നടപ്പാക്കാൻ ശ്രമിക്കുന്നവർ നിരവധിയാണ്. ‘A great teacher is not in the classroom’ ആരാണ് ടീച്ചർ ? എന്ന ചോദ്യത്തിന് ഒരു വിദ്യാർത്ഥിയുടെ മനസ്സിൽ അവൻ കുറിച്ചിട്ട ഉത്തരമാണ് മുകളിൽ പറഞ്ഞിട്ടുള്ളത്. ‘നല്ല ടീച്ചർ ക്ലാസ് മുറികളിലല്ല ഉണ്ടാവുക’ എന്ന കണ്ടെത്തലിലേക്ക് അവനെ നയിച്ച ഘടകങ്ങൾ നിരവധിയാണ്. ഉദാഹരണമായി നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്ലാസ്സിലെ ബ്ലാക്ക് ബോഡിൽ ടീച്ചർ സൈക്കിളിൻ്റെ ചിത്രം വരച്ച്, ചവിട്ടേണ്ട രീതി എഴുതി തയ്യാറാക്കിയതിന് ശേഷമാണോ നമ്മൾ സൈക്കിൾ ഓടിക്കാൻ പഠിച്ചത്? അല്ല… ആരോ പിന്നിൽ നിന്ന് തള്ളിവിടുകയേ ചെയ്തിട്ടുള്ളൂ, പിന്നീട് ലോകം കീഴടക്കിയ സന്തോഷത്തോടെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചപ്പോൾ ‘ഞാൻ’ എന്ന വ്യക്തിയെ മാത്രമേ നമ്മൾ ചിത്രത്തിൽ കണ്ടിട്ടുള്ളൂ.

Also read: ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം; നട്ടെല്ലുള്ള നിലപാട്

ഓരോ സ്ഥാപനവും കുട്ടികൾക്കെന്ന പേരിൽ തയ്യാറാക്കുന്ന കരിക്കുലവും പാഠ്യപദ്ധതികളും പലപ്പോഴും കുട്ടികൾക്ക് ഭാരമാവുന്നതോ എത്തിപ്പിടിക്കാൻ കഴിയാത്തതുമാണ്. കരിക്കുലം തയ്യാറാക്കുന്നതിൽ വിദ്യാർത്ഥികളുടെ കൂടി സജീവ പങ്കാളിത്തം സ്ഥാപനങ്ങൾ ഉറപ്പു വരുത്തുമ്പോഴാണ് വിദ്യാർത്ഥികൾ സ്ഥാപനത്തെ ഇഷ്ട്ടപ്പെടുകയും പഠനത്തെ താല്പര്യപൂർവ്വം സമീപിക്കുകയും ചെയ്യുകയുള്ളൂ. ‘A great teacher thinks like a kid and act like an adult’ കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും മനസ്സിലാക്കാനും അധ്യാപകർക്ക് കഴിയണം. താൻ പഠിച്ച തിയറികളെല്ലാം നിർബന്ധപൂർവ്വം അടിച്ചേൽപിക്കാൻ ബാധ്യസ്ഥരായവരല്ല വിദ്യാർത്ഥികൾ എന്ന ബോധ്യം അധ്യാപകർക്ക് വേണം.

ഓരോ സ്ഥാപനവും കുട്ടികൾക്കെന്ന പേരിൽ തയ്യാറാക്കുന്ന കരിക്കുലവും പാഠ്യപദ്ധതികളും പലപ്പോഴും കുട്ടികൾക്ക് ഭാരമാവുന്നതോ എത്തിപ്പിടിക്കാൻ കഴിയാത്തതുമാണ്. കരിക്കുലം തയ്യാറാക്കുന്നതിൽ വിദ്യാർത്ഥികളുടെ കൂടി സജീവ പങ്കാളിത്തം സ്ഥാപനങ്ങൾ ഉറപ്പു വരുത്തുമ്പോഴാണ് വിദ്യാർത്ഥികൾ സ്ഥാപനത്തെ ഇഷ്ട്ടപ്പെടുകയും പഠനത്തെ താല്പര്യപൂർവ്വം സമീപിക്കുകയും ചെയ്യുകയുള്ളൂ.

ലോകത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതികൾ സ്വീകരിക്കുന്ന രാജ്യങ്ങളാണ് ഫിൻലാൻറ്, ഡെൻമാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ. നാല് ചുവരുകളുടെ കെട്ടുപാടുകളില്ലാത്ത ക്ലാസ് റൂമുകളൊരുക്കി കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുന്ന ഡൻമാർക്ക് വിദ്യാർത്ഥിയുടെ സ്കൂൾ സങ്കൽപങ്ങളെ യാഥാർത്ഥ്യ ബോധത്തോടെയാണ് സംവിധാനിക്കുന്നു. മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു എന്ന് മാത്രമല്ല വിദ്യാർത്ഥിയുടെ കഴിവുകൾ കണ്ടെത്തി ചെറുപ്രായത്തിൽ തന്നെ അവയെ പരിഭോഷിപ്പിക്കാനുള്ള ശ്രമങ്ങൾ കരിക്കുലത്തിൻ്റെ ഭാഗമായി തന്നെ തയ്യാറാക്കി വെക്കുന്ന ഫീനിഷ് പാഠ്യപദ്ധതിയും ലോകത്ത് വേറിട്ടു നിൽക്കുന്നുണ്ട്.

യാത്രകൾ

ഇന്ന് ലോകം കാണാൻ യാത്ര തിരിക്കുന്ന സഞ്ചാരികൾ നിരവധിയാണ്. ആൺ, പെൺ വ്യത്യാസമില്ലാതെ ഒറ്റക്കും കൂട്ടായും കാതങ്ങൾ താണ്ടാൻ പുതിയ തലമുറ പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. വൈജ്ഞാനിക സ്രോതസ്സുകൾ തേടിയുള്ള യാത്രകൾ മുതൽ പര്യവേഷണ യാത്രകൾ വരെ പുതിയ കാലത്തെ വിപ്പവങ്ങളായി വിലയിരുത്തപ്പെടുന്നു. യാത്രകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ട കാലം എന്നോ അതിക്രമിച്ചു പോയിരിക്കുന്നു. വർഷത്തിലെ പഠന യാത്രകളെന്ന പേരിൽ നടത്തപ്പെടുന്ന കേവല യാത്രാനുഭങ്ങളല്ല വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ നിന്ന് അനുഭവിക്കേണ്ടത്. കരിക്കുലത്തിൻ്റെ ഭാഗമായി തന്നെ യാത്രകളെ പഠന പ്രകൃയയുടെ ഭാഗമാക്കാൻ സ്ഥാപനങ്ങൾക്ക് കഴിയണം. ക്ലാസ്സ്‌ റൂമില്‍ പറയപ്പെട്ട വിഷയങ്ങളുടെ പ്രയോഗവല്‍കരണത്തിനായി യാത്രകളെ എങ്ങനെയാണ് പാശ്ചാത്യലോകം ഉപയോഗപ്പെടുത്തന്നതെന്ന്‍ നാം ചിന്തിക്കേണ്ടതുണ്ട്. സൈക്കിളിംഗ്, ഓഫ്‌ റോഡ്‌ മത്സരങ്ങള്‍ തുടങ്ങി സാഹസിക യാത്രകള്‍ വരെ പഠനപ്രക്രിയയുടെ ഭാഗമാക്കി, യാത്രയുടെ വേറിട്ട അവസ്ഥകളെ അനുഭവിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുവെന്നത് പാശ്ചാത്യ വിദ്യാഭ്യാസ രീതിയുടെ ഒരു പൊതു സ്വഭാവമാണ്.
ലോക സഞ്ചാര സാഹിത്യങ്ങൾ മുൻനിർത്തിയുള്ള പഠന മേഖലകൾ വിദ്യാർത്ഥികളെ കൂടുതൽ ലക്ഷ്യബോധമുള്ളവരാക്കുമെന്ന് തീർച്ചയാണ്.

Also read: മുന്നാക്ക സംവരണം: ആമയുടെ വേഗത കൂടുമെന്നോ?

ലോകത്ത് നിലവിലുള്ള മുഴുവന്‍  പഠനശാഖകളും ഉയർന്നു വന്നതും, പുതുമകളെ അവതരിപ്പിക്കാന്‍  ശ്രമങ്ങള്‍ നത്തിയിട്ടുള്ളതും കേവലമായ വൈജ്ഞാനിക ആലോചനകള്‍ മാത്രം മാനദണ്ഡമാക്കിയല്ല മറിച്ച് പ്രസ്തുത ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും കരുത്ത് പകര്‍ന്നത് പൂരിവകരുടെ  യാത്രകളും, യാത്രാ വിവരണ ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ്.’Travelling is the best teacher in the world’ എന്നത് ഏതൊരാള്‍ക്കും നിരാകരിക്കാനോ തള്ളിക്കളയാനോ കഴിയുന്ന വാചകമല്ല. വിദേശ രാജ്യങ്ങള്‍ സ്കൂള്‍ തലം മുതല്‍ ഗവേഷണ തലം വരെയും തങ്ങളുടെ കരിക്കുലത്തില്‍ അഭിവാജ്യ ഘടകമായി യാത്രകള്‍ അവലംബമാക്കിയുള്ള വിദ്യാഭ്യാസ രീതികള്‍ എന്നോ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Related Articles