Your Voice

പ്രഭാഷകനും പണ്ഡിതനുമായ വി.പി.സയ്ദ് മുഹമ്മദ് നിസാമി

ഇന്ന് അതി രാവിലെ അറിഞ്ഞ ദു:ഖ വാര്‍ത്ത സെയ്ത് മുഹമ്മദ് നിസാമിയുടെ മരണത്തെ സംബന്ധിച്ചാണ്. പകല്‍ മുഴുവനും നേരത്തെ ഏറ്റെടുത്ത പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ അതികാലത്തു തന്നെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ മുജീബുറഹ്മാന്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവരോടൊന്നിച്ച് മരണവീട്ടില്‍ പോയി മടങ്ങി.
ശരീഅത്ത് സംവാദ കാലത്ത് നിരവധി വേദികളില്‍ ഇസ്ലാം വിമര്‍ശകരെ പ്രതിരോധിക്കുന്നതില്‍ പങ്കാളികളാകാന്‍ സാധിച്ചു. സുന്ദരമായ ഭാഷയില്‍, ആകര്‍ഷകമായ ശൈലിയില്‍ എതിര്‍ ചേരിയിലുള്ളവരെപ്പോലും ഒട്ടും പ്രകോപിതരാക്കാതെ പ്രാമാണികമായും യുക്തിഭദ്രമായും വിഷയം അവതരിപ്പിക്കുന്നതില്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തി. വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനിന്ന പക്വമതിയായ പണ്ഡിതനായിരുന്നു നിസാമി. പേജുകളും സ്‌റ്റേജുകളും ഇസ്ലാമിക വിജ്ഞാനങ്ങളാല്‍ ധന്യമാക്കിയ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം.സമസ്തയുടെ നേതാവായിരിക്കെ തന്നെ ഇതര മുസ്‌ലിം സംഘടനാ നേതാക്കളോട് ഉറ്റബന്ധം പുലര്‍ത്തി. വ്യക്തിപരമായി ഒരുറ്റ കൂട്ടുകാരനാണ് നിസാമിയുടെ വിയോഗം മൂലം നഷ്ടമായത്.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മര്‍ഹമതും നല്‍കി അനുഗ്രഹിക്കട്ടെ. സ്വര്‍ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചുകൂടാന്‍ അല്ലാഹു തുണക്കുമാറാകട്ടെ.

Facebook Comments
Show More

ശൈഖ് മുഹമ്മദ് കാരകുന്ന്

1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1982 മുതല്‍ 2007 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയരക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന അസിസ്റ്റന്റ് അമീര്‍ കൂടിയാണ്. പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു പതിനാല് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവയില്‍ ആറെണ്ണം ഇംഗ്ലീഷിലേക്കും പതിനൊന്നെണ്ണം കന്നടയിലേക്കും നാലെണ്ണം തമിഴിലേക്കും ഒന്ന് ഗുജറാത്തിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . അഞ്ച് ഗ്രന്ഥങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള 2018 ലെ കെ . കരുണാകരന്‍ അവാര്‍ഡിന് അര്‍ഹനായി. സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

Close
Close