Current Date

Search
Close this search box.
Search
Close this search box.

അഹങ്കരിയ്ക്കാന്‍ മാത്രം എന്തുണ്ട്

ഒരാള്‍ മനഃപൂര്‍വ്വമോ ദുരുദ്ദേശപൂര്‍വ്വമോ നമ്മോട് ക്രൂരമനോഭാവം പുലര്‍ത്തി മനോവ്യഥ നല്‍കാന്‍ ശ്രമിയ്ക്കുന്നതിനും അല്ലെങ്കില്‍ ഉപദ്രവകരമാം വിധം ചെയ്യുന്ന എന്തിനും പറയുന്ന അപ്പപ്പോള്‍ തന്നെ നമ്മള്‍ മറുപടി കൊടുക്കേണ്ടതുണ്ടോ?

അവര്‍ക്ക് മറുപടി നല്‍കാനായി സ്വയം ചെറുതാവുന്നുണ്ടോ നമ്മള്‍? എന്നാല്‍, നമ്മുടെ വിലയും നിലയും വ്യക്തിത്വവും നഷ്ടപ്പെടുത്തി നമ്മള്‍ കൊടുക്കുന്ന മറുപടി ആവരുത് ഒടുക്കം നമ്മുടെ പരാജയം. പലപ്പോഴും അതങ്ങനെ ആയിത്തീരുന്നുണ്ട്. നമ്മള്‍ മനസ്സിലാക്കണം ചിലര്‍ നമ്മില്‍ നിന്ന് മറുപടി പോലും അര്‍ഹിയ്ക്കുന്നുണ്ടാവില്ല.

അവര്‍ക്ക് ജീവിതത്തിന്റെ ഏതോരു ഘട്ടത്തില്‍ വെച്ച് തിരിച്ചറിവ് വരും എന്നതില്‍ സംശയമില്ല. അന്നവര്‍ തിരിച്ചറിയും നമ്മെ. ചിലതൊക്കെ കാലത്തിനായി വിട്ട് കൊടുക്കൂ. എങ്കില്‍ കാണാം അവരും അതേ അവസ്ഥയിലൂടെ അതിനേക്കാള്‍ മോശമായ ഒരവസ്ഥയിലൂടെ തന്നെ കടന്ന് പോകുന്നത് അങ്ങനെ ഒരു സമയം തനിയ്ക്ക് ഉണ്ടാവില്ല എന്നൊന്നും അഹങ്കാരികള്‍ക്ക് അറിയില്ല, എന്ന് മനസ്സിലാക്കി അവര്‍ക്ക് മാപ്പ് നല്‍കൂ.

എത്ര പറഞ്ഞാലും വസ്തുതകളെ അംഗീകരിക്കാന്‍ തയ്യാറാവാത്ത, കണ്ണുകള്‍ തുറക്കാന്‍ തയ്യാറാവാത്ത ഒരാള്‍ക്ക് താന്‍ അഹങ്കരിയ്ക്കാന്‍ പടില്ലായിരുന്നെന്ന് മനസ്സിലാവുന്നത് അപ്പോള്‍ മാത്രമാണ്.

Related Articles