Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

സാധനങ്ങള്‍ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും, പണവും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിന്റെയും ആവശ്യകതയെ സംബന്ധിച്ച് കൂടുതല്‍ പറയേണ്ടതില്ല. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് വ്യത്യസ്തമാണ്. നിലവില്‍, ആഗ്രഹിക്കുന്ന ലോകത്തുള്ള ഏത് വസ്തുക്കളും അയല്‍വാസിയുടെ വീടിനേക്കാള്‍ ഏറ്റവും അടുത്തായി ലഭ്യമായികൊണ്ടിരിക്കുകയാണ്. വീട്ടിലെ സോഫയില്‍ ചാരിയിരുന്ന് സ്മാര്‍ട്ട് ഫോണെടുത്ത് വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ ലോകത്തിലെ ഏത് ദേശത്ത് നിന്നും വസ്തുക്കള്‍ നമ്മുടെ വീടിന്റെ പടിവാതില്‍ക്കല്‍ വെന്നത്തുന്നു. സാങ്കേതിക വിദ്യയുടെ വലിയ രീതിയിലുള്ള ഈ വളര്‍ച്ച ആളുകളുടെ ഇടപാടുകളിലും, സാമൂഹിക ബന്ധങ്ങളും മാറ്റം സൃഷ്ടിച്ചിരിക്കുന്നു. ഇതില്‍ ദീനിന്റെ പൂര്‍ണതയും സമഗ്രതയും നാം ശ്രദ്ധേക്കേണ്ടതുണ്ട്, ഇസ്‌ലാമിക ശരീഅത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക ശരീഅത്ത് എല്ലാ കാലത്തിനും ദേശത്തിനും അനുയോജ്യവും, ഏത് പ്രതിസന്ധി വരുമ്പോഴും അതിന് നിലപാടുകള്‍ വ്യക്തമാക്കാന്‍ കഴിയുന്ന അടിസ്ഥാനവും, മൂല്യങ്ങളെ സ്ഥാപിക്കുന്നതുമാണ്. അതോടൊപ്പം, ജനങ്ങളുടെ ജീവിതം ശരിയായ നിലകൊള്ളുന്നതും, ഇടപാടുകളെ ശരിപ്പെടുത്തുന്നതും, അവകാശങ്ങളും സമ്പത്തും സംരക്ഷിക്കുന്നതുമായ ശരീഅത്ത് നിയമങ്ങള്‍ കൂടുതല്‍ വ്യക്തമാകേണ്ടതുണ്ട്. തീര്‍ച്ചയായും ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമ്പത്തിന്റെ സംരക്ഷണം.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു’ (അല്‍ബഖറ: 275). കച്ചവടം അനുവദനീയമാണെന്നതിന്റെ അടിസ്ഥാനം ഇൗ സൂക്തത്തിലൂടെയാണ് രൂപപ്പെടുന്നത്. പണ്ഡിതന്മാര്‍ പറയുന്നു: ‘കച്ചവടത്തിന്റെ അടിസ്ഥാനം അനുവദനീയം എന്നതാണ്’. ഇതുതന്നെയാണ് വ്യത്യസ്ത രീതിയിലുള്ള കച്ചവടം അനുവദനീയമാണ് എതിന്നതിന്റെയും അടിസ്ഥാനം. ആയതിനാല്‍, ഓണ്‍ലൈന്‍ കച്ചവടവും(ഇ-കോമേഴ്‌സും), അതിന്റെ വിധിയും പരമ്പരാഗതമായി നാം കണ്ടുവരുന്ന കച്ചവടത്തില്‍ നിന്ന് വ്യത്യസ്തപ്പെടുന്നില്ല. വില്‍ക്കുന്നവന്‍, വാങ്ങുന്നവന്‍, വസ്തു അല്ലെങ്കില്‍ ചരക്ക്, വില എിന്നിങ്ങനെ നാല് അടിസ്ഥാനങ്ങളിലൂടെയാണ് കച്ചവടം ശരിയാകുന്നത്. ഈ നാല് അടിസ്ഥാനങ്ങള്‍ക്കും ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിബന്ധനകളുണ്ട്. എന്നാല്‍, ഇവ ഓണ്‍ലൈന്‍ കച്ചവടത്തില്‍ വ്യത്യസ്ത രീതിയിലാണ് അറിയപ്പെടുന്നത്, നിബന്ധനകള്‍ പൂര്‍ണമാകുന്നതും വ്യത്യസ്തമാണ്. ഈ കച്ചവടത്തില്‍ വില്‍ക്കുന്നവരും അവരുടെ ഉടമസ്ഥതയും, വാങ്ങുന്നവരും അവരുടെ യോഗ്യതയും, വസ്തുക്കളും അവയുടെ വിശേഷണങ്ങളും, പണം കൊടുക്കുന്നതും വസ്തു കൈപ്പറ്റുന്നതുമെല്ലാം പരമ്പരാഗതയില്‍ രീതിയില്‍ നിന്ന് വ്യത്യസ്തമാണ്. ഇതില്‍ അനുവദനീയമായ കച്ചവടമുണ്ട്, കച്ചവടം ഹറാമാകുന്ന കരുതിയിരിക്കേണ്ട കാര്യങ്ങളുമുണ്ട്. അങ്ങനെയാണെങ്കിലും, എളുപ്പത്തിലും, വേഗത്തിലും, വിലകുറവിലും വസ്തുക്കള്‍ ലഭിക്കുമെന്ന ധാരാളം പ്രത്യേകതകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് ഇ-കോമേഴ്‌സ്.

വില്‍ക്കുന്നവരും, വാങ്ങുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിഷിദ്ധമാക്കപ്പെട്ട വസ്തുക്കല്‍ വാങ്ങരുത്. സ്വര്‍ണമോ, വെള്ളിയോ ആണെങ്കില്‍ ഉടനടിതന്നെ കൈപറ്റിയിരിക്കണം. കച്ചവടക്കാരന് ഇടപാട് നടത്താന്‍ കഴിയാത്ത വസ്തുക്കളില്‍ കച്ചവടം നടത്തുക, വസ്തുവിന് തെറ്റായ ഗുണവിശേഷങ്ങള്‍ നല്‍കി യാഥാര്‍ഥ്യം മറച്ചുവെക്കുക (ചിലപ്പോള്‍ ഉല്‍പന്നത്തിന്റെ ചിത്രത്തില്‍ അതിലില്ലാത്ത ഗുണങ്ങള്‍ രേഖപ്പെടുത്തുക, മറ്റുചിലപ്പോള്‍ വസ്തുവിന്റെ ഗുണത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചുവെക്കുക, ഒരു വസ്തുവിന്റെ ചിത്രത്തിന് താഴെ അതിനേക്കാള്‍ വിലകുറഞ്ഞ വസ്തുവിന്റെ വില നല്‍കുക, വസ്തുവിന്റെ ചിത്രം വലുതാക്കുകയും വില കാണാത്ത വിധത്തില്‍ രേഖപ്പെടുത്തുക, അല്ലെങ്കില്‍ ശരിയായ വലിപ്പമോ അളവോ നല്‍കാതിരിക്കുക, വസ്തുവിന്റെ ഗുണവിശേഷണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പെട്ടെന്ന് കാണാത്ത വിധത്തില്‍ രേഖപ്പെടുത്തുക, ലോകോത്തര ബ്രാന്‍ഡുകളില്‍ വസ്തുക്കളുടെ ചിത്രം നല്‍കി വില്‍ക്കുക) എന്നീ കാര്യങ്ങളില്‍ കരുതിയിരിക്കേണ്ടതുണ്ട്; അത്യന്തം സൂക്ഷമത പുലര്‍ത്തേണ്ടതുമുണ്ട്. അതുപോലെ, പൊതുവായി ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ് വസ്തു എത്തിക്കുന്നതിന് പണം ഈടാക്കുന്നില്ലെന്ന് സൈറ്റിന്റെ പ്രധാന പേജില്‍ നല്‍കുന്നത്. എന്നാല്‍, കൈപറ്റുന്ന സമയത്തായിരിക്കും വസ്തു എത്തിക്കുന്നതിന് പണം ആവശ്യമാണെന്ന് അറിയുന്നത്. അല്ലെങ്കില്‍, വസ്തു പണമില്ലാതെ ലഭിക്കുന്നത് കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കാണെന്ന് അവര്‍ അറിയിക്കുന്നത്.

വഞ്ചനയും, കാപട്യവും പ്രവര്‍ത്തിക്കുന്നത് വില്‍ക്കുന്നവര്‍ക്ക് മാത്രമല്ല, വാങ്ങുന്നവരും പ്രവര്‍ത്തിക്കുന്നുണ്ട്. ചിലപ്പോള്‍, വാങ്ങുന്നവര്‍ വസ്തു വിന്നിട്ടില്ലെന്ന് കളവ് പറയാറുണ്ട്. ചിലപ്പോള്‍, വസ്തു ഉപയോഗിച്ചതിന് ശേഷം അത് കേടായിട്ടാണ് കൈയിലെത്തിയതെന്ന് വാങ്ങുന്നവര്‍ ആരോപിക്കാറുണ്ട്. ഇത് പുതിയ വസ്തു ലഭിക്കുന്നതിനോ, പണം തിരിച്ച് നല്‍കുന്നതിനോ ഉള്ള സൂത്രമാണ്. ഇതുപോലെ വാങ്ങുന്നവര്‍ പലതരത്തിലുള്ള വഞ്ചനകള്‍ ഈ മേഖലയില്‍ നടത്തുന്നുണ്ട്. ഇ-കോമേഴ്‌സിന്റെ നടത്തിപ്പുമായ ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്നത് ഉയര്‍ന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം എന്നതാണ്. അഥവാ സത്യസന്ധത, വിശ്വസ്തത, വഞ്ചന കാണിക്കാതിരിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇ-കോമേഴ്‌സ്. ആളുകളെ ആകര്‍ഷിക്കുന്നതിന് വസ്തുക്കള്‍ക്ക് നല്‍കുന്ന ഗുണവിശേഷണം യാഥാര്‍ഥ്യവുമായി യോജിച്ചുവരുന്നതായിരിക്കണം. വാങ്ങുന്നവന് വസ്തു നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും, വില്‍ക്കുന്നവന് വസ്തു ഉപഭോക്താവിന്റെ കൈയിലെത്തി എന്ന് ഉറപ്പിക്കുന്നതിനുള്ള സാഹചര്യത്തില്‍ അപാകതയുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണ് കച്ചവടക്കാരനും വാങ്ങുന്നവനും ഉള്‍കൊള്ളേണ്ട ധാര്‍മികവും മതപരവുമായ ഉത്തരവാദിത്തം. പ്രവാചകന്‍(സ) പറയുന്നു: ‘രണ്ടു പേരും (വാങ്ങുവനും, വില്‍ക്കുവനും) സത്യസന്ധത പുലര്‍ത്തുകയും കൃത്യമായി വിശദീകരിക്കുകയും ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം വര്‍ഷിക്കപ്പെടുതാണ്. ഇനി, രണ്ടുപേരും മറച്ചുവെക്കുകയും കളവ് പറയുകയും ചെയ്യുകയാണെങ്കില്‍ അവരുടെ കച്ചവടം അനുഗ്രഹപൂര്‍മാകുന്നില്ല’. വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക മൂല്യങ്ങള്‍ പരിഗണിക്കുന്നത് ഉത്പന്നത്തില്‍ മാത്രമല്ല, വില്‍ക്കുന്നതിനും വാങ്ങുന്നതിനും മുമ്പ് രണ്ടുപേരുടെയും ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ്. പ്രവാചകന്‍(സ) പറയുന്നു: ‘ഒരു വസ്തു വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ഉദാരമായി പ്രവര്‍ത്തിക്കുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ’.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

 

Related Articles