Current Date

Search
Close this search box.
Search
Close this search box.

കെ.ടി അബ്ദുറഹീം

kta.jpg

1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ പട്ടിക്കാട് കരാട്ട്‌തൊടി കുടുംബത്തില്‍ ജനിച്ചു. പിതാവ് മതപണ്ഡിതനായ അഹ്മദ് കുട്ടിഹാജി. മാതാവ് കുഞ്ഞാച്ചു. പിതാവില്‍ നിന്നും സഹോദരന്‍ അബ്ദുപ്പ മൗലവി, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, തുടങ്ങിയവരില്‍ നിന്നും മതവിജ്ഞാനം കരസ്ഥമാക്കി.

1966 ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. മികച്ച സംഘാടകനായിരുന്ന അബ്ദുറഹീം മൗലവി കേരളത്തിലെ വിവിധ ജില്ലകളിലും അന്തമാനിലും ദീര്‍ഘകാലം ജമാഅത്തിന്റെ മുഴുസമയ പ്രവര്‍ത്തനായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെക്കന്‍ മേഖലാ നാസിമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറും എറണാകുളം മദീനാമസ്ജിദ്, മലപ്പറം മസ്ജിദുല്‍ ഫതഹ്, പൊന്നാനി ഐ.എസ്.എസ്, പെരുമ്പിലാവ് അന്‍സാര്‍ മസ്ജിദ് എന്നിവിടങ്ങളില്‍ ഖതീബായിരുന്നു. 1970 കളില്‍ കെ.എന്‍ അബ്ദുല്ലാ മൗലവിയോടൊപ്പം പൊന്നാനി ഇസ്‌ലാമിക് സര്‍വ്വീസ് സൊസൈറ്റിയുടെ രൂപവല്‍കരണത്തില്‍ പങ്കെടുത്തു. പിന്നീട് യു.എ.ഇയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ, ചിന്താ പ്രസ്ഥാനങ്ങള്‍, ശീഇസം, പരലോകചിന്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സവിശേഷമായ അവഗാഹമുണ്ടായിരുന്നു. ആകര്‍ഷകവും പണ്ഡിതോചിതവുമായ പ്രസംഗശൈലിയുടെ ഉടമയായിരുന്നു.
കുടംബം: ഭാര്യ റഷീദ. അമാനത്ത് കോയണ്ണി മുസ്‌ലിയാരുടെ മകള്‍ ആസ്യയായിരുന്നു ആദ്യ ഭാര്യ. മക്കള്‍: സ്വാലിഹ്, ഫൈസല്‍, മൈമൂന, യാസര്‍.

Related Articles