Current Date

Search
Close this search box.
Search
Close this search box.

അഹ്മദ് ഉറൂജ് ഖാദിരി

urooj-qad.jpg

ഉറൂജ് ഖാദിരി 1913 മാര്‍ച്ച് 24-ന് ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍ അംജഹറില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ പിതാവിന്റെ ശിക്ഷണത്തില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് വിഷയങ്ങളില്‍ അവഗാഹം നേടിയ ഉറൂജ് ഖാദിരി അധ്യാപകവൃത്തിയാണ് സ്വീകരിച്ചത്. 1946-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം സ്വീകരിച്ചു. 1960-ല്‍ ‘സിന്ദഗി’ മാസികയുടെ പത്രാധിപരായി. ഒന്നിലധികം തവണ ജ. ഇസ്‌ലാമി അഖിലേന്ത്യാ ആക്ടിംഗ് അമീറായി സേവനമനുഷ്ഠിച്ചു.

23 ഗ്രന്ഥങ്ങള്‍ രചിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ വെച്ചെഴുതിയ ‘തുഹ്ഫായെ സിന്ദാന്‍’ കവിതാ സമാഹാരമാണ്. ‘ഇസ്‌ലാമി തസ്വവ്വുഫ്’, ‘തസ്വവ്വുഫ് കീ തീന്‍ അഹം കിതാബോം’ എന്നിവ മറ്റു പ്രശസ്ത ഗ്രന്ഥങ്ങളില്‍ ചിലതാണ്. 1986-മെയ് 17-ന് ബറേലിയില്‍ മരണമടഞ്ഞു.

 

 

Related Articles