Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുള്ള സഹായം യു.എസ് നിര്‍ത്തലാക്കി; വ്യാപക വിമര്‍ശനം

gaza0214.jpg

വാഷിങ്ടണ്‍: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്നിന്റെ സഹായ നിധിയിലേക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുന്നതായി യു.എസ് അറിയിച്ചു. യു.എസിന്റെ നിലപാടിനെതിരെ വിവിധ മേഖലകളില്‍ നിന്നും വ്യാപക വിമര്‍ശനമാണുയരുന്നത്. ഫലസ്തീന്‍ ജനതയോടുള്ള വ്യക്തമായ അതിക്രമമാണിതെന്നാണ് ഫലസ്തീന്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

യുനൈറ്റഡ് നാഷന്‍സ് റിലീഫ് വര്‍ക്‌സ് ആന്റ് ഏജന്‍സീസിന് (unrwa) എല്ലാ രാജ്യങ്ങളും നല്‍കിവരുന്ന സഹായധനമാണ് യു.എസ് നിര്‍ത്തലാക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.  വീണ്ടെടുക്കാന്‍ കഴിയാത്ത വിധമുള്ള തെറ്റായ പ്രവര്‍ത്തനമാണ് യു.എന്നിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് യു.എസ് ഫണ്ട് തടഞ്ഞത്. യു.എസ് ഭരണകൂടം ഈ വിഷയം ശ്രദ്ധാപൂര്‍വം അവലോകനം ചെയ്‌തെന്നും യു.എന്നിന് അമേരിക്ക കൂടുതലായി സംഭാവന നല്‍കേണ്ടതില്ലെന്നുമാണ് തീരുമാനിച്ചതെന്നും യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട് പറഞ്ഞു.

ഫലസ്തീന് നല്‍കുന്ന 200 മില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കുന്നതായി യു.എസ് പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് യു.എന്നിനു നല്‍കുന്ന സഹായവും അവസാനിപ്പിക്കുന്നതായി യു.എസ് അറിയിച്ചത്.

Related Articles