Current Date

Search
Close this search box.
Search
Close this search box.

സിറിയൻ ഉപപ്രധാനമന്ത്രി വലീദ് അൽ മുഅല്ലിം അന്തരിച്ചു

ദമസ്കസ്: സിറിയൻ ഉന്നത നയതന്ത്രജ്ഞനും ഉപപ്രധാനമന്ത്രിയുമായ വലീദ് അൽ മുഅല്ലിം അന്തരിച്ചു. ദീർഘകാലം വിദേശകാര്യ മന്ത്രിയുമായിരുന്നു. രാജ്യത്തെ സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ബശ്ശാർ അൽ അസദ് ഭരണകൂടത്തെ ശക്തമായി പ്രതിരോധിച്ചുരുന്ന വ്യക്തിത്വമായിരുന്നു വലീദ് അൽ മുഅല്ലിം. അസദ് ഭരണത്തിനെതിരായി പത്ത് വർഷത്തോളമായി സിറിയയിൽ സംഘർഷം തുടരുകയാണ്.

മരണ കാരണത്തെ കുറിച്ച് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 79 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോ​ഗത്താൽ വർഷങ്ങളായി ആരോ​ഗ്യനില മോശമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ സിറിയൻ ദേശീയ മാധ്യമങ്ങളാണ് മരണവാർത്ത അറിയിക്കുന്നത് -അൽജസീറ റിപ്പോർട്ട് ചെയ്തു.

Related Articles