Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിയന്ത്രിത വെടിനിര്‍ത്തലിന് ധാരണയുമായി ഇസ്രായേല്‍

തെല്‍ അവീവ്: ഗസ്സയില്‍ നിയന്ത്രിത വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ ആലോചിക്കുന്നു. ഫലസ്തീനികള്‍ ശാന്തമായാല്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചത്.

റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കരീം ഷാലോം അതിര്‍ത്തി തുറന്നു നല്‍കാനും മത്സ്യബന്ധന തുറമുഖത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാം എന്നുമാണ് ഇസ്രായേല്‍ അറിയിച്ചത്. ഇതിനായി തങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാവുമെന്നും ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശാന്തമാക്കണമെന്നും അവര്‍ പറഞ്ഞു. ഇരു ഭാഗത്തു നിന്നുമുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനം.

Related Articles