Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: ഭരണകൂടത്തിനെതിരായി വീണ്ടും പ്രതിഷേധം ഉയരുന്നു

ബ​ഗ്ദാദ്: ഇറാഖിനെ പിടിച്ചുകുലുക്കിയ രണ്ടാം ഭരണകൂട വിരു​ദ്ധ പ്രക്ഷോഭത്തെത്തിന്റെ വാർഷികം അടയാളപ്പെടുത്തി തഹ്‌രീർ സ്‌ക്വയറിൽ പ്രതിഷേധക്കാർ ഞായറാഴ്ച സം​ഗമിച്ചു. സർക്കാർ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഇറാഖ് സുരക്ഷാ സൈന്യം പ്രയോ​ഗിച്ചു.

തലസ്ഥാനമായ ബ​ഗ്ദാദിലും, രാജ്യത്ത് പ്രധാനമായും ശിയാക്കളുള്ള തെക്കിലും പ്രതിഷേധക്കാർ അടിസ്ഥാന സേവനങ്ങൾ, തൊഴിലവസരങ്ങൾ, അഴിമതി അവസാനിപ്പിക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രകടനങ്ങൾ നടത്തി. ഞങ്ങളുടെ രക്തവും, ജീവനും ഞങ്ങൾ ഇറാഖിന് ബലിയർപ്പിക്കുന്നുവെന്ന മുദ്രവാക്യം ഉയർത്തിയായിരുന്നു പ്രകടനം. 2003ൽ സദ്ദാം ഹുസൈൻ അധികരാത്തിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായിരുന്നു കഴിഞ്ഞ വർഷത്തെ ഒക്ടോബറിലെ പ്രക്ഷോഭം.

Related Articles