Current Date

Search
Close this search box.
Search
Close this search box.

പ്രളയബാധിതരോട് ഐക്യപ്പെട്ട് ബലിപെരുന്നാള്‍

കോഴിക്കോട്: കേരളത്തിലുടനീളം നാശം വിതച്ച പേമാരിപ്പെയ്ത്തില്‍ ദുരിതം ബാധിച്ച ജനതയോട് ഐക്യപ്പെട്ട് നാടെങ്ങും ബലിപെരുന്നാള്‍ സ്മരണ പുതുക്കുന്നു. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ്(ചൊവ്വ) ബലിപെരുന്നാള്‍. കേരളത്തില്‍ നാളെയാണ് (ബുധന്‍) പെരുന്നാള്‍.

ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെ ആത്മസമര്‍പ്പണവും ത്യാഗസ്മരണകളും അയവിറക്കുന്ന ബലിപെരുന്നാള്‍ മലയാളികള്‍ക്ക് ഇത്തവണ അക്ഷരാര്‍ത്ഥത്തില്‍ സേവനസമര്‍പ്പണത്തിന്റേതാണ്.

ഈദ്ഗാഹുകളിലെയും പള്ളികളിലെയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കും ബലികര്‍മങ്ങള്‍ക്കും ശേഷം വിശ്വാസികളൊന്നാകെ മനസ്സും ശരീരവും പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്കായി സമര്‍പ്പിക്കും. വിവിധ മുസ്‌ലിം മത-സമുദായ സംഘടനകള്‍ ഇതിനോടകം പ്രളബാധിതരോട് ഐക്യപ്പെടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പെരുന്നാള്‍ സുദിനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് സ്വരൂപിക്കാനും സേവനപ്രവര്‍ത്തനത്തിലേര്‍പ്പെടാനും നേരത്തെ തന്നെ ആഹ്വാനമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഈദ്ഗാഹുകളിലും പള്ളികളിലും ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകള്‍ സ്വരൂപിക്കുന്നുണ്ട്. ആഘോഷ പരിപാടികളെല്ലാം മാറ്റിവെച്ച് ഇത്തവണ പെരുന്നാള്‍ ദുരിതബാധിതരോട് ഐക്യപ്പെടാന്‍ തയാറായിരിക്കുകയാണ് വിശ്വാസികള്‍.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഭരണാധികാരികള്‍ കേരളത്തിനു വേണ്ടി സഹായം ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ മലയാളി രാഷ്ട്രീയ-മത-സന്നദ്ധ സംഘടനകളും കേരളത്തിനായി ധന-വിഭവ സമാഹരണങ്ങളും സ്വരൂപിക്കുന്നുണ്ട്.

Related Articles