Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ക്ക് വഴികാട്ടിയാവുക, സുഹൃത്തിനെ പോലെ

hdjh.jpg

ഇന്നത്തെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നതില്‍ വളരെയേറെ മന:സംഘര്‍ഷം അനുഭവപ്പെടുന്നവരാണ്. പ്രത്യേകിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലും അതോടൊപ്പം തന്നെ അധികാരം പ്രയോഗിക്കുന്ന കാര്യത്തിലും. ഒരേസമയം തന്നെ കുട്ടികളോട് ചങ്ങാത്തം കൂടുന്നതിലും അവര്‍ക്കുള്ള പരിധി നിശ്ചയിക്കുന്നതിലും പല രക്ഷിതാക്കളും വിജയിക്കാറില്ല.

തങ്ങളുടെ മക്കളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള മികച്ച മാര്‍ഗങ്ങളെക്കുറിച്ച് ഇന്ന് പലരും ബോധവാന്മാരല്ല. പ്രത്യേകിച്ച് അനുനിമിഷം മാറുന്ന ഈ കാലഘട്ടത്തില്‍. ഒരു മോശം സംഗതി തന്റെ കുട്ടിയില്‍ കണ്ടാല്‍ ശാരീരികമായ ശിക്ഷാരീതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരാണ്.

അതിനാല്‍ തന്നെ കുട്ടികളുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന തെറ്റുകള്‍ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം നഷ്ടപ്പെടാതെ
എങ്ങനെ പരിഹരിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. തങ്ങളുടെ മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്തിയ പോലെ അവരുടെ കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹിക്കാത്തവരുമുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് പലരും. പഴയ കാലത്ത് രക്ഷിതാക്കള്‍ വളരെ കര്‍ക്കശമായും കുട്ടികളോട് സൗഹൃദം കാണിക്കാതെയുമാണ് പെരുമാറിയതെന്നാണ് ഇവരുടെ വാദം. അന്ന് അവരുടെ വാദങ്ങളും പ്രശ്‌നങ്ങളും രക്ഷിതാക്കള്‍ കേള്‍ക്കാത്തതായും അതിനാല്‍ ഇന്നവരെ കേള്‍ക്കാനും രക്ഷിതാക്കള്‍ തയാറാവുന്നു.

കുട്ടികളുമായി കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാനാണ് പുതിയ തലമുറ രക്ഷിതാക്കള്‍ ഇഷ്ടപ്പെടുന്നത്. സ്വന്തത്തെപ്പറ്റി നല്ല ധാരണയുള്ള അച്ചടക്കമുള്ള ചിന്താശേഷിയുള്ളവരാകണം നമ്മുടെ മക്കളെന്ന് അവര്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ ഇതെല്ലാം ഒറ്റയടിക്ക് നേടിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ കുട്ടി ഇങ്ങിനെയെല്ലാമാകാനുള്ള മികച്ച മാര്‍ഗം അവരുമായി സൗഹൃദം സ്ഥാപിക്കുക എന്നു തന്നെയാണെന്നാണ് മിക്ക മാതാപിതാക്കളും വിശ്വസിക്കുന്നത്. ഇതിനിടെ തങ്ങളുടെ കുട്ടികള്‍ക്ക് പരിധി നിശ്ചയിക്കുകയോ അല്ലെങ്കില്‍ കര്‍ക്കശമായി പെരുമാറുകയോ ചെയ്താല്‍ കുട്ടികള്‍ ദേഷ്യപ്പെടുമോ എന്ന് ഇത്തരം സമീപനമുള്ള രക്ഷിതാക്കള്‍ പലപ്പോഴും ഭയപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഭയം മൂലം അവരെ പിന്നോട്ടടിപ്പിക്കുന്നു.
ഇത്തരം ബന്ധങ്ങളില്‍ കുട്ടികളോട് യഥാര്‍ത്ഥ സ്‌നേഹം പങ്കുവെക്കാന്‍ രക്ഷിതാക്കള്‍ക്കാവുന്നു. ഇതിലൂടെ കുട്ടികളില്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാനും അവരില്‍ പൂര്‍ണ നിയന്ത്രണം കൊണ്ടുവരാനും അവരുടെ വിഷമങ്ങളും പ്രയാസങ്ങളും പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കുന്നു. ഇങ്ങനെ കുട്ടികളില്‍ സ്വയം ആദരവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ തങ്ങളുടെ മാതാപിതാക്കളെയും സമൂഹത്തെയും ബഹുമാനിക്കുന്ന പൗരന്മാരാവാനും അവര്‍ക്ക് സാധിക്കുന്നു.

 

 

Related Articles