Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ നേതാവ് കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ വെടിവെപ്പില്‍ ഫലസ്തീന്‍ പ്രതിരോധ സംഘടനയുടെ നേതാവ് കൊല്ലപ്പെട്ടു. 42കാരനായ ഇസ്ലാമിക് ജിഹാദ് നേതാവ് അബൂ അല്‍ അത്തയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അബൂ അല്‍ അത്തയുടെ വീടിനു നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ല്‌പ്പെട്ടതെന്ന് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ഷൈജിയ്യ ജില്ലയിലാണ് സംഭവം നടന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. 22കാരന്‍ ഒമര്‍ ഹൈതം അല്‍ ബാദവിയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. ഫലസ്തീന്‍ പ്രസിഡന്റായിരുന്ന യാസിര്‍ അറഫാത്തിന്റെ 15ാമത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൈതമിന് വെടിയേറ്റത്. അല്‍ അറൂബ് അഭയാര്‍ത്ഥി ക്യാംപിന് സമീപം വെച്ചാണ് ഹൈതമിന്റെ വയറിന് വെടിയേറ്റത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിപാടി നടത്താറുണ്ടെന്നും ഈ വര്‍ഷം ഇസ്രായേല്‍ സൈന്യം ക്യാംപിനകത്ത് കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഹൈതമിന്റെ ബന്ധു കൂടിയായ മുഹമ്മദ് ബദവി പറഞ്ഞു.

Related Articles