Current Date

Search
Close this search box.
Search
Close this search box.

യൂനുസ് എമെറെ: തുർക്കി ജനതയുടെ ആത്മീയ വൈദ്യൻ

സഹനശീലം, സംതൃപ്തി, അസഹിഷ്ണുത, ദാനശീലം, സദ്ഗുണം, തുടങ്ങി ഇസ്ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കാൻ പറയുക വഴി, നൂറ്റാണ്ടുകളോളം മനുഷ്യകുലത്തിന് വലിയൊരു പ്രകാശനാളമായി വർത്തിച്ച വ്യക്തിത്വമാണ് തുർക്കിഷ് ചിന്തകനും കവിയുമായ യൂനുസ് എമറെ. അദ്ദേഹത്തിൻ്റെ ജനന തിയതി അജ്ഞാതമാണ്, വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പതിമൂന്നാം നൂറ്റാണ്ടിലെ മധ്യത്തിലും പതിനാലാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലുമാണ് അദ്ദേഹം ജീവിച്ചിരുന്നത്.

തുർക്കിഷ് – ഇസ്ലാമിക് – ഫോക്ക് ചിന്തകളുടെ പിതാക്കന്മാരിലൊരാളായി ഗണിക്കപ്പെടുന്ന യൂനുസ് എമറെയുടെ രണ്ട് വർക്കുകളാണ് 1307-1308 കാലഘട്ടത്തിലെഴുതിയ രിസാലത്തുൻ നൂശിയ, അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ അനുചരന്മാർ ക്രോഡീകരിച്ച ദീവാൻ എന്ന കവിതാ സമാഹാരം. മഹാനായ സൂഫി ചിന്തകനും ഫോക്ക് കവിയുമായ യൂനുസ് എമറെയെ അനാതോളിയയിലെ ആത്മീയ ശില്പി ആയാണ് ഗണിക്കപ്പെടുന്നത്.

എല്ലാ വിശ്വാസികളും അന്വേഷിക്കുന്ന ദൈവിക പ്രണയത്തെ വിവരിച്ചു കൊണ്ട് ഫോക്ക് ഭാഷയിൽ കവിതകൾ രചിക്കുക വഴി അദ്ദേഹം തുർക്കി ഭാഷയുടെ ചരിത്രഘട്ടത്തിലെ ആദ്യ ദശയായി തീർന്ന “ഓൾഡ് അനാതോളിയൻ തുർക്കിഷ് ” എന്ന ഭാഷഭേദം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

Also read: സൂറത്തുല്‍ മുല്‍ക്: ജീവിത മികവിന്‍റെ പാഠങ്ങള്‍

എല്ലാവർഷവും മെയ് ആദ്യവാരം വിപുലമായ പരിപാടികളോട് കൂടി അദ്ദേഹത്തിൻ്റെ അനുസ്മരണം നടക്കാറുണ്ട്. ഈ വർഷം യൂനുസ് എമറെ അനുസ്മരണം തീരുമാനിച്ചത് അദ്ദേഹത്തിൻ്റെ ഖബർസ്ഥിതി ചെയ്യുന്ന എസ്കിസെഹിർ പ്രവിശ്യയിലെ മിഹാലിച്ചിക്ക് ജില്ലയിലാണ്, കൊറോണ വ്യാപനം മൂലം അത് ഒഴിവാക്കുകയുണ്ടായി.

യൂനുസ്എമറെ റിസർച്ച് സെൻറർ തലവനും എസ്കിസെഹിർ ഉസ്മാൻ ഗാസി സർവകലാശാലയിലെ ഇസ്ലാമിക് ഫിലോസഫി അസിസ്റ്റൻറ് പ്രൊഫസറുമായ കാമിൽ സറിതാസിൻ്റെ അഭിപ്രായത്തിൽ യൂനുസ് എമറെ ഒരു ആത്മീയ വൈദ്യനാണ്.

മിഹാലിച്ചിക്കിലെ സെരിക്കോയിലാണ് യൂനുസ് എമറെ ജനിച്ചത്. സറിതാസ് പറയുന്നു ” പേർഷ്യൻ സൂഫി വർക്കുകളിൽ നിന്ന് ഭിന്നമായി, തുർക്കിഷ് സൂഫി സാഹിത്യത്തെ സാമാന്യജനത്തിന് സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് യൂനുസ് എമറെ ചെയ്തത്. ഈയൊരു കാരണത്താൽ അനാതോളിയയിലെ തുർക്കിഷ് സൂഫി സാഹിത്യത്തിൻ്റെ സ്ഥാപകൻ ആയാണ് പരിഗണിക്കപ്പെടുന്നത് “.

“ലളിതവും നാട്യമില്ലാത്തതുമായ ജീവിതമാണ് അദ്ദേഹം ജീവിച്ചത്, അദ്ദേഹത്തിൻറെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും ആ സൂഫി കവി ജനഹൃദയങ്ങളിൽ മഹനീയ സ്ഥാനം നേടിയെടുത്തു. അദ്ദേഹത്തിൻറെ ഹ്രസ്വമായതും എന്നാൽ അർത്ഥ പുഷ്ടിയുള്ളതും ഫലപ്രദമായതുമായ വാക്കുകൾക്ക് തസവ്വുഫിൽ വലിയ സ്വാധീനമുണ്ടായി”.

Also read: പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

വിശ്വാസം, സ്നേഹം, നീതി, പ്രതീക്ഷ തുടങ്ങിയ കാലദേശങ്ങൾക്ക് അതീതമായ ഇസ്ലാമിൻ്റെ സന്ദേശവാഹകനായിരുന്നു യൂനുസ് എമറെ. “മരണമുള്ളത് മൃഗങ്ങൾക്കാണ് പ്രണയിക്കുന്നവർക്കല്ല ” എന്ന് പറയുന്ന യൂനുസ് എമറെ, അദ്ദേഹത്തിൻ്റെ മരണശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ ചിന്തകളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

മൗലാന ജലാലുദ്ദീൻ റൂമി, ഹാജി ബെക്തശി വേലി, അഹ്മദ് ഫഖീഹ്, ഗെയ്ക്കിലി ബാബ, അഹി എവറാൻ തുടങ്ങിയ പ്രമുഖർ ജീവിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് യൂനുസ് എമറെയും ജീവിച്ചത്. അദ്ദേഹത്തിൻ്റെ മാർഗ്ഗദർശി തപ്ടൂക്ക് എമറെ ആയിരുന്നു.

അനാത്തോളിയയിലെ സെൽജൂക്ക് ആധിപത്യം ബാഹ്യശക്തികളുടെ സ്വാധീനത്താൽ തകർന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് യൂനുസ് എമറെ ജീവിച്ചത്, അതോടൊപ്പം ആ കാലയളവിൽ തന്നെ ആഭ്യന്തര കലഹം, മംഗോളുകളുടെ കൊള്ള, രാഷ്ട്രീയ ആധിപത്യത്തിൻ്റെ ദൗർബല്യം, ക്ഷാമം തുടങ്ങിയവ അനാതോളിയൻ തുർക്കുകളെ തളർത്തിയിരുന്നു. ഈ സമയത്തായിരുന്നു ചെറുതും വലുതുമായ തുർക്കിഷ് സ്വയംഭരണ പ്രദേശങ്ങൾ അനാതോളിയയിൽ മുളച്ചുപൊന്തിയത്. പ്രത്യേകിച്ച് ഒട്ടോമൻ സ്വയംഭരണ ദേശം.

ഇത്തരമൊരു പരിതസ്ഥിതിയിലാണ് യൂനുസ് എമറെ സ്നേഹം, വിശ്വാസ്യത, ധാർമ്മികത, നീതി, ഇസ്ലാം വാഗ്ദാനം ചെയ്ത പരലോകത്തിലുള്ള വിശ്വാസം തുടങ്ങിയവയുമായി അനാതോളിയയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ പ്രകാശകിരണങ്ങൾ നൽകിയത്. അത് വഴി അദ്ദേഹത്തിന് തുർക്കിഷ് ജനതയുടെ ഹൃദയത്തിൽ ഇതിൽ വലിയ സ്ഥാനം ലഭിക്കുകയുണ്ടായി.

Also read: ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യത

തുർക്കിഷ് സാഹിത്യം, ദർവീശ് കാവ്യങ്ങൾ, ബെക്തശീ കാവ്യങ്ങൾ, പ്രണയ സാഹിത്യങ്ങൾ തുടങ്ങിയ മേഖലകളിൽ യൂനുസ് എമറെ തൻ്റെ അനന്യമായ ശൈലികൾ കൊണ്ട് അദ്ദേഹത്തിൻ്റെ പിൻഗാമികൾക്ക് വളരെ പ്രധാനപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി.

ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താൻ അനാതോളിയയിലൂടെ അലഞ്ഞു നടക്കുമായിരുന്നു അദ്ദേഹം. യൂനുസ് എമറെയുടെ കവിതകൾ അന്നത്തേയും ഇന്നത്തേയും ജനങ്ങളുടെ മാനസിക ആരോഗ്യത്തിന് ഊർജ്ജം നൽകുന്നതാണ്.

അദ്ദേഹത്തിൻ്റെ കവിതകളിലൂടെ പോകുമ്പോൾ അദ്ദേഹം മതപരവും ധാർമികവുമായ മൂല്യങ്ങളെക്കുറിച്ച് പറയുന്നതായി കാണാം. അതോടൊപ്പം ദൈവത്തെ ഓർക്കുക വഴി ജനങ്ങൾക്ക് എപ്പോഴും സുരക്ഷയും സന്തോഷവുമുള്ളവരാകുമെന്നും അദ്ദേഹം പറയുന്നു.

നമുക്കിപ്പോഴും അദ്ദേഹത്തിൻറെ ഭാഷ ആവശ്യമാണ്. എല്ലാതരം അക്രമങ്ങളെയും തടയാൻ ആ ചിന്തകൾ വലിയൊരളവിൽ സഹായകമാണ് അതിന് വേണ്ടി അദ്ദേഹത്തിൻ്റെ ചിന്തകൾ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ തുറകളിലും അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.

Related Articles