Current Date

Search
Close this search box.
Search
Close this search box.

പ്ലാസ്മ തെറാപ്പി: പ്രതീക്ഷയുടെ പൊൻകിരണം

ലോകത്തെയാകമാനം ബാധിച്ചിരിക്കുന്ന കോവിഡ് -19 ആശങ്കകൾക്കിടയിൽ പ്രതീക്ഷയുടെ ഒരു കിരണമാണ് പ്ലാസ്മ തെറാപ്പി. വൈറസ് പോലുള്ള സൂക്ഷ്മാണുക്കളെ കൈകാര്യം ചെയ്യുന്നതിൽ മനുഷ്യ ശരീരത്തിന് പ്രത്യേകം പ്രാവീണ്യമുള്ളത് കൊണ്ടാണ് HIV, കൊറോണ പോലുള്ള ചില വൈറസ് രോഗങ്ങൾ ശരീരത്തെ ശരിക്കും ദോഷകരമായി ബാധിക്കാത്തത്. അധിക കേസുകളിലും മനുഷ്യ ശരീരം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാൽ മരണനിരക്ക് 2.5% ത്തോളം കുറവാണ്.

മിക്ക ശരീരവും കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ തരണം ചെയ്യുന്നുണ്ട്. ഇതിന് കാരണം ശരീരത്തിന്റെ ശക്തവും സജീവവുമായ രോഗപ്രതിരോധ ശേഷിതന്നെയാണ്.കൊറോണ വൈറസിനെതിരെ ആന്റി ബോഡികൾ നിർമിക്കാൻ ശരീരത്തിനാവുമെന്നതിനാൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ച രോഗികളിൽ രൂപം കൊണ്ട ആന്റി ബോഡികൾ കൊറോണ രോഗികളിലേക്ക് കൈമാറ്റുന്നതാണ് കോൺവാലസെന്റ് പ്ലാസ്മ തെറാപ്പി അല്ലെങ്കിൽ പ്ലാസ്മ തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്.

Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

എന്താണ് പ്ലാസ്മ?

മനുഷ്യ രക്തത്തിന് ഖരം, ദ്രാവകം എന്നീ രണ്ട് ഘടകങ്ങളുണ്ട്. ചുവന്ന, വെളുത്ത രക്താണുക്കൾ പോലെയുള്ള എല്ലാ രക്താണുക്കളെയുമാണ് ഖര ഘടകം എന്ന് വിളിക്കുന്നതെങ്കിൽ ആന്റി ബോഡികളും പ്രോട്ടീനുകളും വെള്ളവുമടങ്ങിയ ദ്രാവക ഘടകത്തെയാണ് പ്ലാസ്മ എന്നും വിളിക്കുന്നത്.പാലിൽ നിന്ന് വെണ്ണ വേർതിരിക്കുന്നത് പോലെ ദ്രാവകത്തെ വളരെ വേഗത്തിൽ ഇളക്കുന്ന സെൻട്രിഫ്യൂഗേഷൻ പ്രക്രിയയിലൂടെ രക്തത്തിൽ നിന്ന് പ്ലാസ്മയെ വേർതിരിക്കാനാവും.

പ്ലാസ്മ തെറാപ്പിയെ കുറിച്ച് നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇത് ഒരു പുതിയ സാങ്കേതിക രീതിയല്ല. സ്പാനിഷ് ഫ്ലൂ, SARS, MERS മഹാമാരി എന്നിവക്കും ഈ വിദ്യ പ്രയോഗിച്ചിരുന്നു. പാമ്പിന്റെ വിഷത്തിനെതിരെ ആന്റി ബോഡി നിർമിക്കാനും മുടിയുടെ വളർച്ചക്കുമായും മറ്റും ന്യൂഡൽഹിയിലെ എന്റെ കോളേജായ മജീദിയ ആശുപത്രിയിൽ 5000/- രൂപയിൽ താഴെ ചെലവിൽ ഇത് ഉപയോഗിച്ചു വരുന്നുമുണ്ട്.

എന്നിരുന്നാലും പ്ലാസ്മ തെറാപ്പി ചെലവേറിയ ഒരു പ്രക്രിയയാണ്. പ്ലാസ്മ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറുമ്പോൾ HIV, കരൾ വീക്കം പോലുള്ള രോഗങ്ങൾ പടരാനുള്ള അപകട സാധ്യതയുള്ളതിനാൽ രക്ത ദാനത്തിന് സമാനമാണ് പ്ലാസ്മ ദാനമെന്ന് പറയാം. കൊറോണ രോഗത്തിന്റെ തുടക്കത്തിൽ തന്നെ രോഗികൾക്ക് പ്ലാസ്മ നൽകേണ്ടതുണ്ട് എന്ന  ഒരു വശം കൂടി പ്ലാസ്മ തെറാപ്പിക്കുണ്ട്.

Also read: കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണം: മകൻറെ വാക്കുകളിൽ

വെന്റിലേറ്ററിന്റെ ഉപയോഗം ഒഴിവാക്കാനാവുമെന്നതാണ് പ്ലാസ്മ തെറാപ്പിയുടെ മറ്റൊരു സവിശേഷത. കാരണം പ്ലാസ്മ സ്വീകരിച്ച രോഗിക്ക് വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ അതിജീവിക്കാനാവും.പ്ലാസ്മ തെറാപ്പി ശരിക്കും ഒരു മരുന്നല്ലെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകുന്ന ഒന്നായി കാണാം.

 

വിവ- മിസ്‌ന അബൂബക്കർ

Related Articles