Current Date

Search
Close this search box.
Search
Close this search box.

അതിജീവനത്തിനായി പരമ്പരാഗത പാചകരീതിയിലേക്ക് മാറുന്ന ഫലസ്തീനികള്‍

ഇസ്രായേലിന്റെ നിഷ്ഠൂരമായ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കണ്ടെത്തുക എന്നത് വ്യോമാക്രമണങ്ങളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടുന്നത് പോലെ തന്നെ ഒരു വെല്ലുവിളിയാണ്.

130 ബേക്കറികളില്‍ വെറും 6 എണ്ണം മാത്രമാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയും ഇന്ധനവും നിരന്തരം തടസ്സപ്പെടുന്നതിനാല്‍ പരമ്പരാഗത കളിമണ്‍ അടുപ്പുകള്‍ ഇപ്പോള്‍ ജീവന്‍ രക്ഷാമാര്‍ഗ്ഗമായിരിക്കുകയാണ്. കളിമണ്ണ്, ചാണകം, വൈക്കോല്‍ എന്നിവ ചേര്‍ത്ത് കൈകൊണ്ട് രൂപപ്പെടുത്തി വെയിലത്ത് ഉണക്കിയാണ് പരമ്പരാഗത അടുപ്പുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, ഉപരോധ മേഖലയിലേക്ക്, ഇസ്രായേല്‍ വളരെ കുറച്ച് സഹായങ്ങള്‍ മാത്രം അനുവദിക്കുന്നതിനാല്‍ അടുപ്പിലേക്കുള്ള വിറകുകളും ധാന്യപ്പൊടിയും കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

ടെന്റുകളിലെ പരിമിതമായ ഇടങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളുള്ള ഇടങ്ങളില്‍ റൊട്ടികള്‍ ചുട്ടെടുക്കുക എന്നത് പ്രതിസന്ധിയാണ്. ഈ താല്‍ക്കാലിക പാചകരീതി ഹാനികരമായ പുക സൃഷ്ടിക്കുന്നതിനാല്‍ ഇവരുടെ ആരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു.

”ഞാനൊരു ആസ്ത്മാരോഗിയായതിനാല്‍ കളിമണ്‍ അടുപ്പുകള്‍ എനിക്ക് പറ്റുന്ന ഒന്നല്ല. വിറകുകള്‍ കത്തുമ്പോള്‍ ഉയരുന്ന പുക എന്റെ നെഞ്ച് വേദന വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, ഇതല്ലാതെ എനിക്ക് മറ്റൊരു വഴിയുമില്ല” -ഫലസ്തീനിലെ ഒരു വീട്ടമ്മ പറഞ്ഞു.

ഫലസ്തീനികള്‍ തലമുറകളായി കളിമണ്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്ന അത്ര അളവില്‍ ഇല്ലായിരുന്നു.

”യുദ്ധത്തിന് മുമ്പ് കളിമണ്‍ അടുപ്പുകള്‍ കൊണ്ടുള്ള പാചകം ഞങ്ങള്‍ക്ക് ഒരു കുടുംബം എന്ന പോലെയുള്ള സന്തോഷം നല്‍കിയിരുന്നു. ഇസ്രായേല്‍ ബോംബാക്രമണത്തിന്റെയും വിമാനങ്ങളുടെയും ശബ്ദത്തില്‍ നിന്നും മരണത്തിന്റെ ഗന്ധമില്ലാത്ത വായുവില്‍ നിന്നും മുക്തമായ പരമ്പരാഗത ഫലസ്തീനി അന്തരീക്ഷം ആസ്വദിക്കാന്‍ ഞങ്ങള്‍ അത് അങ്ങിങ്ങായി ഉപയോഗിച്ചിരുന്നു.

 

Related Articles