‘നിര്‍ബന്ധിച്ച് വൈദ്യപഠനത്തിന് ചേര്‍ത്തു, മെഡിക്കല്‍ കോളേജ് ഡീനിന്റെ മകള്‍ ജീവനൊടുക്കി’ (പത്രവാര്‍ത്ത) ചെന്നൈയിലെ മാങ്കോട്ടുള്ള ‘മുത്തുകുമാരന്‍ മെഡിക്കല്‍ കോളേജ് ഡീനായ കാശിനാഥന്റെ മകള്‍ ശൈലയാണ് ഈ കടുംകൈ ചെയ്തത്. ആദ്യവര്‍ഷ പഠനത്തിന് ശേഷം പലതവണ നിര്‍ത്താന്‍ ഷൈല ശ്രമിച്ചെങ്കിലും വീട്ടുകാര്‍ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. രണ്ട് മാസത്തോളം വിഷാദ രോഗിയെപോലെ വീടിനകത്ത് തന്നെ കഴിച്ചു കൂട്ടിയ ഷൈല ജീവനൊടുക്കുകയായിരുന്നു.
ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ പദവികള്‍ക്കപ്പുറത്തും ലോകമുണ്ടെന്ന് മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത രക്ഷിതാക്കളാണ്, കുട്ടികള്‍ക്ക് നേടാന്‍ പ്രയാസമായത് അവര്‍ നേടിയേ തീരൂ എന്ന് ശഠിക്കുന്നത്. തങ്ങളുടെ മക്കളുടെ സ്വതസിദ്ധമായ അഭിരുചികള്‍ക്കും, കഴിവുകള്‍ക്കും, ആഗ്രഹാഭിലാഷങ്ങള്‍ക്കും അനുസൃതമായവ നേടാന്‍ സഹായമായി വര്‍ത്തിക്കുന്നതാണ് ബുദ്ധി എന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
തങ്ങള്‍ കെട്ടിയുണ്ടാക്കുന്ന ആകാശക്കോട്ടകളുടെ ലോകത്തേക്ക് പറന്നുയരാന്‍ കഴിയാതെ പോകുന്ന മക്കളെ, അതിനായി നിര്‍ബന്ധിക്കുകയും, ശകാരിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന രക്ഷിതാക്കളെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നതെന്ന അനുഭവയാഥാര്‍ത്ഥ്യമാണ് ചെന്നൈയില്‍ ജീവനൊടുക്കിയ വൈദ്യപഠന വിദ്യാര്‍ത്ഥിനി സമൂഹത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നത്.
Facebook Comments