Current Date

Search
Close this search box.
Search
Close this search box.

മനുഷ്യബുദ്ധി എന്ന മഹാദ്ഭുതം

പ്രപഞ്ചനാഥന്റെ അത്യുന്നത സൃഷ്ടിയാണ് മനുഷ്യൻ. വിശുദ്ധ ഖുർആനിലൂടെ അള്ളാഹു അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. “തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും,(29) വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു” [17:70]. 

ബൈബിളിലെ സങ്കീർത്തന പുസ്തകത്തിലും മനോഹരമായി നമുക്കത് കാണാം. “എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നൽകി; എല്ലാറ്റിനെയും അവന്റെ പാദത്തിനു കീഴിലാക്കി. ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും, ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലിൽ സഞ്ചരിക്കുന്ന സകലതിനെയും തന്നെ” (സങ്കീ. 8, 5-8).  

മനുഷ്യൻ ഇതര സൃഷ്ടികളിൽ നിന്നും വ്യത്യസ്തനാവുന്നത് അവന്റെ ബുദ്ധിമണ്ഡലം കൊണ്ടുതന്നെയാണ്. എന്തിനെയും തിരിച്ചറിയാനുള്ള ഇന്ദ്രിയം എന്നാണ് ബുദ്ധിയുടെ ഭാഷാപരമായ താല്പര്യം. ഈ മഹാപ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കും ടെക്‌നോളജിയുടെ അന്തർവാഹിനിയിലേക്കും മനുഷ്യ ബുദ്ധി ഒഴുകിച്ചേർന്നിരിക്കുന്നു. ഒരേസമയം വൈവിധ്യ കാര്യങ്ങളിൽ ഏർപ്പെട്ട് നന്മയെ നിലനിർത്തി തിന്മയെ വെട്ടിവീഴ്ത്താനും ബുദ്ധിയെന്ന കത്തിക്ക് കഴിയും!  

മനുഷ്യന്റെ കാവൽ മാലാഖയാണ് ബുദ്ധി. ചിന്ത, ഭാഷ, സങ്കല്‍പനശക്തി, അമൂര്‍ത്തചിന്തനം, പഠനം തുടങ്ങിയവ ഉയര്‍ന്ന ബൗദ്ധികശേഷിയുടെ സവിശേഷതകളാണ്. ഭാഷയാണ് ബൗദ്ധിക വളര്‍ച്ചയുടെ അടിത്തറ. ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നു മനഃശാസ്ത്രം പറയുന്നു. പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത്. 1983 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോ സയന്‍സ് പ്രോഫസറുമായ ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്ന ആശയം മുന്നോട്ടുവെച്ചു. മനസിന്റെ ചട്ടക്കൂടുകള്‍ എന്ന ഗ്രന്ഥത്തില്‍ ഓരോ വ്യക്തിയും സ്വതന്ത്രമായ സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു.

വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ ബുദ്ധിയെക്കുറിച്ചു വിവരിക്കുന്നത് കാണാം. നമുക്കറിയാം , ഭാഷ സ്വീകരിക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ് ജന്‍മസിദ്ധമാണ്. ശബ്ദങ്ങളോടുള്ള സംവേദനക്ഷമത, ശ്രവണശേഷി, താളം, വാക്കുകളുടെ അര്‍ഥം, കൃത്യതയോടെയുള്ള ഭാഷാപ്രയോഗം, വായന, ലേഖനം, ഭാഷാപ്രയോഗത്തെക്കുറിച്ചുള്ള ധാരണ, ഒഴുക്കോടെയുള്ള ഭാഷാവ്യവഹാരങ്ങള്‍, പ്രഭാഷണം, സര്‍ഗാത്മകത തുടങ്ങിയവ ഭാഷാപരമായ ബുദ്ധിയുടെ ഘടകങ്ങളാണ്. കവി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍, പ്രഭാഷകന്‍, നിയമജ്ഞന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, തര്‍ജ്ജമക്കാരന്‍ എന്നിവരില്‍ ഈ ബുദ്ധി മുന്നിട്ടുനില്‍ക്കുന്നു. 

ഷേക്‌സ്പിയര്‍, ബര്‍ണാഡ്ഷാ, സീസര്‍ തുടങ്ങിയവര്‍ ഈ രംഗത്ത് പ്രശോഭിച്ചവരാണ്. തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ വിലയിരുത്തുന്നു. മാത്രവുമല്ല പ്രപഞ്ചത്തിന്റെ ഭാഗമായി തന്റെ നിലനില്‍പ്പിനെ കാണാനും ജനനം, ജീവിതം, മരണം തുടങ്ങിയ ആത്യന്തിക സത്യങ്ങളോട് നിലപാട് സ്വീകരിക്കാനും ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താനും അര്‍ഥപൂര്‍ണമായ നിലപാടുകൾ സ്വീകരിക്കുവാനും ബുദ്ധി നമ്മെ സഹായിക്കുന്നു. ഒൻപത് തരം ബുദ്ധിയുണ്ടെന്നാണ് ചിന്തകർ പ്രതിപാദിക്കുന്നത്. ഓരോ സാഹചര്യത്തിലും അത് നമ്മെ മാറി മാറി സഹായിക്കുന്നു..

പഠനത്തിൽ മികവ് പുലർത്താത്ത, അല്ലെങ്കിൽ സ്കൂൾ വിഷയങ്ങളിൽ മാർക്ക് കുറവുള്ള കുട്ടികളെ മണ്ടന്മാരായും ബുദ്ധിയില്ലാത്തവരായും വിധിയെഴുതുന്ന ഒരു പ്രവണതയുണ്ട്. പരീക്ഷയില്‍ ലഭ്യമാകുന്ന മാര്‍ക്കിനെ ഒരിക്കലും കുട്ടിയുടെ ബഹുമുഖ ശേഷികളുടെ അളവുകോലായി കണക്കാക്കരുത്. ഇവിടെയാണ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രസക്തി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തിരിച്ചറിയേണ്ടത്. 

തെറ്റായ വിലയിരുത്തല്‍ നിമിത്തം എത്രയോ മഹാന്‍മാരെ അവരുടെ കുട്ടിക്കാലത്ത് ബുദ്ധിയില്ലാത്തവരെന്നും മന്ദബുദ്ധിയെന്നും വിളിച്ച് പരിഹസിച്ചിട്ടുണ്ട്, അവരിൽ പലരും  ഇപ്പോൾ ലോകം വാഴ്ത്തുന്ന ശാത്രജ്ഞന്മാരും ലോകത്തെ നയിക്കുന്ന നേതാക്കന്മാരുമാണ്. നമ്മുടെ വിവരത്തിന്റെ അളവ് എന്നത് ബുദ്ധിയുടെ സൂചികയായാണ് കാണുന്നത്. വിവരത്തിന്റെ ഏകകത്തെ ഒരു ബിറ്റ് എന്ന് വിളിക്കുന്നു. വ്യക്തമായ ഒരു ചോദ്യത്തിനുള്ള അതെ അല്ലെങ്കിൽ അല്ല എന്ന ഒരുത്തരമാണത്. 

ഉയർന്ന ബുദ്ധിയുള്ള ജീവികൾ വസിക്കുന്ന ലക്ഷക്കണക്കിന് ലോകങ്ങളിലെ വിരളമായ ഒരു ഗ്രഹത്തെ പരിഗണിക്കൂ. ഉപരിതലത്തിൽ ജലം കൊണ്ടുള്ള സമുദ്രങ്ങളുള്ള ഒരേയൊരു ഗ്രഹം. സമ്പന്നമായ ഈ ജല പരിസ്ഥിതിയിൽ താരതമ്യേന ബുദ്ധിയുള്ള ഒരുപാട് ജീവികൾ വസിക്കുന്നു. ഭക്ഷണം പിടിച്ചെടുക്കുന്നതിനുവേണ്ടി കൈകൾ വരെയുള്ള ജീവികൾ ഇതിലുണ്ട്. മറ്റുചിലത് അവയുടെ ശരീരത്തിലെ തെളിഞ്ഞതും ഇരുണ്ടതുമായ കുത്തുകളുടെ സങ്കീർണ്ണമായ ക്രമവിന്യാസത്തിൽ മാറ്റം വരുത്തുന്നതിലൂടെ പരസ്‌പരം ആശയവിനിമയം നടത്തുന്നു. 

കരയിൽനിന്നുള്ള കൗശലക്കാരായ ചെറിയ ജീവികൾ  മരത്തിന്റെയോ ലോഹത്തിൻ്റെയോ പാത്രങ്ങളിൽ കയറി കടലിൽ  അവിചാരിത സന്ദർശനവും നടത്തുന്നു. എന്നാൽ, നാം തിരയുന്നത് ഈ ഗ്രഹത്തിലെ ഏറ്റവും ബുദ്ധിയുള്ള ഏറ്റവും ശ്രേഷ്‌ഠമായ ജീവികളെയാണ്. സമുദ്രങ്ങളുടെ രാജാക്കന്മാരായ അതീവ ഇന്ദ്രിയശക്തിയുള്ള തിമിംഗലങ്ങളാണവ. ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾ ആരംഭിക്കുന്നത് ഫ്രാൻസിസ്‌ കാൾട്ടന്റെ കാലത്താണ്. ബുദ്ധിയെ പാരമ്പര്യത്തോട് ചേർത്തുവെച്ചിരുന്ന അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു. ബുദ്ധിയെക്കുറിച്ചുള്ള നിരവധി നിരീക്ഷണങ്ങളും അഭിപ്രായങ്ങളും നമുക്കിന്ന് കാണാം.

Related Articles