Your Voice

മലപ്പുറം എന്നും വിവാദമാണ് – വിഭജനവും

നാമിന്നു കാണുന്ന ഇന്ത്യ വിഭജന കാലത്തു ഇങ്ങിനെയായിരുന്നില്ല. ഇത്ര മാത്രം സംസ്ഥാനങ്ങൾ അന്ന് നമുക്കുണ്ടായിരുന്നില്ല. അടുത്ത കാലത്താണ് കുറെ സംസ്ഥാനങ്ങൾ രൂപം കൊണ്ടതെന്നും നാം മനസ്സിലാകുന്നു. ഇന്ത്യ സ്വാതത്രം നേടി പത്തു വര്ഷം കഴിഞ്ഞാണ് കേരളം രൂപം കൊണ്ടതും. രൂപവത്കരണ സമയത്ത് കേരളത്തിന് അഞ്ച് ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ: മലബാർ (പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം), തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ. അതെ സമയം ഇപ്പോൾ പതിനാല് ജില്ലകൾ എന്നത് പിന്നീട് കേരളത്തിലേക്ക് കൂട്ടിച്ചേർത്തതല്ല കേരളത്തിലെ നിലവിലുണ്ടായിരുന്ന ജില്ലകളിൽ നിന്നും രൂപം കൊണ്ടതാണ്. മലബാർ വിഭജിച്ചാണ് കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ രൂപം കൊണ്ടത്. പിന്നീട് അതും വിഭജിച്ചാണ് വയനാട് കാസർഗോഡ് ജില്ലകൾ രൂപം കൊണ്ടത്. കോട്ടയം തൃശൂർ ജില്ലയിൽ നിന്നാണ് എറണാകുളം രൂപം കൊണ്ടത്. കൊല്ലം കോട്ടയം ജില്ലയിൽ നിന്നും ആലപ്പുഴ രൂപം കൊണ്ടു. പത്തനംതിട്ടയും ശേഷം ഉണ്ടായതാണ്.

എന്ത് കൊണ്ടു വിഭജനം എന്ന ചോദ്യതിനു നൽകാൻ കഴിയുന്ന മറുപടി ജനങ്ങളുടെ സൗകര്യം എന്നതാണ്. കേരളത്തിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മലപ്പുറവും അടുത്ത ജില്ലയായ തിരുവന്തപുരവും തമ്മിലുള്ള അന്തരം ഏകദേശം പത്തു ലക്ഷമാണ്. മലപ്പുറത്തിന് തൊട്ടു നിൽക്കുന്ന മലപ്പുറം കോഴിക്കോട് തൃശൂർ പാലക്കാട് ജില്ലകളുടെ ജനസംഖ്യും ഏകദേശം മുപ്പതു ലക്ഷത്തോളമാണ്. അപ്പോൾ ഈ അഞ്ചു ജില്ലകളെയും കൂടി കണക്കിലെടുത്തു ഒരു പുതിയ ജില്ലാ എന്നത് സാധ്യമാണ്.

ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് മലപ്പുറം ജില്ലാ തന്നെ രൂപം കൊണ്ടത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും ചേര്‍ന്ന 1967ലെ സപ്തകക്ഷി സര്‍ക്കാരാണ് മലപ്പുറം ജില്ല പ്രഖ്യാപിച്ചത്. നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായത്. 1960ല്‍ പാങ്ങില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.കെ ബാപ്പുട്ടിയാണ് മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. മങ്കട എം.എല്‍.എ ആയിരുന്ന അഡ്വ. പി അബ്ദുല്‍ മജീദ് ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ചു. നിയമസഭയില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇതായിരുന്നു- “മലബാറിലെ ജില്ലകള്‍ പൊതുവെ വലുതാണ്. അതുകൊണ്ട് ജില്ലാ പ്രവര്‍ത്തനങ്ങള്‍ എത്ര തന്നെ കാര്യക്ഷമമാക്കണമെന്ന് അവിടത്തെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ ജില്ലകളുടെ എണ്ണം കൂട്ടണം. പാലക്കാടും കോഴിക്കോടും ജില്ലകള്‍ വളരെ വലുതാണ്. ഇതിന് രണ്ടിനുമിടക്ക് ഒരു ജില്ല കൂടി സ്ഥാപിച്ചാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും”. എന്ത് കൊണ്ടു മലപ്പുറം ജില്ലാ രൂപീകരണം മാത്രം ചരിത്രത്തിൽ ഇത്രമാത്രം കോലാഹലം സൃഷ്ടിച്ചു എന്നതു ഇന്നും അജ്ഞാതമാണ്. മലപ്പുറത്തിന്റെ മതമാണ് വിഷയം എന്ന് വേണം അനുമാനിക്കാൻ. മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷം നാലു ജില്ലകൾ കൂടി രൂപീകരിച്ചിട്ടുണ്ട്. ഇടുക്കി (1972), വയനാട് (1980), പത്തനംതിട്ട (1982), കാസർകോട് (1984) എന്നിവയാണവ. അന്നൊന്നും അതൊരു വിഷയമായി ആരും പറഞ്ഞു കേട്ടില്ല.

നാല്പത്തി നാല് ലക്ഷം പേരെ ഉൾക്കൊള്ളാൻ മാത്രമുള്ള വികസനം മലപ്പുറത്തിന് സാധ്യമായിട്ടില്ല. അതെ സമയം വികേന്ദ്രീകനത്തിലൂടെ വികസനത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താൻ കഴിയും. വിഭജനം ഒരു ദിവസം കൊണ്ടു സാധ്യമല്ല . അതിനു പഠനം അനിവാര്യമാണ്. പക്ഷെ അത് മുഖവിലക്കെടുക്കാതെ തള്ളിക്കയുക എന്നത് നല്ല നിലപാടല്ല. ജനത്തിന്റെ സൗകര്യമാണ് വിഭജനത്തിന്റെ അടിസ്ഥാനം. അത് നോക്കിയാണ് മുമ്പും കേരളം വിഭജിച്ചതും. വിഭജനം പാടില്ല എന്നത് ശരിയായ തീരുമാനമല്ല. പക്ഷെ അത് കൃത്യമായ പഠനത്തിന് ശേഷമാകണം എന്ന് മാത്രം. ചില അൽപ്പ ബുദ്ധികൾ ഇന്ത്യൻ വിഭജനത്തെയും മലപ്പുറം വിജനത്തെയും ഒന്നായി കാണുന്നു. മലപ്പുറത്തെ ജനത്തോടുള്ള അവരുടെ വിദ്വേഷം എന്നെ അതിനെ പറയാൻ കഴിയൂ, മതേതര പാർട്ടികൾക്കും പ്രവർത്തകർക്കും പലപ്പോഴും മതത്തിന്റെ ഉള്ളിൽ നിന്നും പുറത്തു കടന്നു ചിന്തിക്കാൻ കഴിയില്ല എന്നതാണ് ഇതൊക്കെ സൂചിപ്പിക്കുന്നതും. സംഘ പരിവാറിന് പണ്ടും മലപ്പുറം ഭീകരമാണ്. ആരും കാണാത്ത പലതും മലപ്പുറം ജില്ലയുടെ കടപ്പുറത്തു അവർ കാണും. സംഘ പരിവാർ കണ്ണുകൊണ്ടു കാണുക എന്നിടത്തേക്കു മറ്റുള്ളവരും എത്തിച്ചേരുന്നു എന്നതു പലരുടെയും മസ്തിഷ്‌കം ഇപ്പോൾ അവരുടെ കയ്യിലാണ് എന്ന് തെളിയിക്കുന്നു.

Facebook Comments
Show More

Related Articles

Close
Close