Current Date

Search
Close this search box.
Search
Close this search box.

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന് സങ്കൽപ്പിച്ചു നോക്കൂ

ഒരാൾ നിങ്ങളുടെ കൂടെ ശരീരം കൊണ്ട് അടുത്തിരിക്കുകയും അതേ സമയം മനസ്സു കൊണ്ട് മറ്റെവിടെയെങ്കിലും ആണെങ്കിൽ, അയാൾ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക. പണത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ദാരിദ്ര്യത്തിന് ശേഷം സമ്പന്നനായതോ രോഗം മാറി ആരോഗ്യവാൻ ആയതോ കുട്ടികൾ ജനിക്കാൻ സമയമെടുത്ത് പുതിയ കുട്ടി പിറന്നതോ ഒക്കെയാവും അയാളുടെ ചിന്തകൾ.

നിങ്ങൾ സ്വർഗ്ഗത്തിലാണെന്ന്‌ സങ്കൽപ്പിച്ചിട്ടുണ്ടോ? മഹാനായ ഇബ്രാഹീം അൽ തമീമി ഒരിക്കൽ പറഞ്ഞു: എന്റെ ശരീരം സ്വർഗ്ഗത്തിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു, അവിടെയുള്ള കന്യകമാരേയും പട്ടുവസ്ത്രങ്ങളും ഞാൻ ഉപയോഗിച്ചു. എന്നിട്ട് ഞാൻ ആത്മാവിനോട് ചോദിച്ചു; ആത്മാവാവേ എന്താണ് നീ ആഗ്രഹിക്കുന്നത്? ആത്മാവ്‌ മറുപടി പറഞ്ഞു: “എന്നെ ഭൂമിയിലേക്ക് അയകൂ ഞാൻ കൂടുതൽ സൽകർമ്മങ്ങൾ ചെയ്ത് തിരിച്ചുവരാം”. ഞാൻ പറഞ്ഞു: നീ ഭൂമിയിലും ആഗ്രഹത്തിലുമാണ്.ആ ചോദ്യം വിശ്വാസിയുടെ ചിന്തകളിൽ മാറ്റമുണ്ടാക്കി.കൂടുതൽ സൽകർമ്മങ്ങൾ ചെയ്ത് സ്വർഗ്ഗത്തിലെ സ്‌ഥാനം ഉയർത്താനും ദുനിയാവിൽ വിശ്രമമില്ലാതെ പ്രവർത്തിക്കാനും ആവേശം നൽകി.

സ്വർഗ്ഗത്തിൽ ഇതുവരെ ആരും കാണാത്ത ആരും കേൾക്കാത്ത കാഴ്ച്ചകളും ഒരു മനുഷ്യന്റെ ചിന്തകളിലും ഉദിക്കാത്ത വസ്തുകളുമാണുള്ളത്. നിങ്ങൾ അവയിൽ ആനന്ദം കണ്ടതും. നിങ്ങളുടെ ചിന്തകളും അനുഭൂതിയും എത്രതന്നെ വലുതാണെങ്കിലും,സ്വർഗ്ഗം നിങ്ങളുടെ സങ്കൽപ്പങ്ങളെക്കാൾ വലുതാണ്.

നിങ്ങൾ സ്വർഗ്ഗ കവാടതിൽ നിൽക്കുകയാണെന്ന് സങ്കൽപ്പിക്കുക, ഒരു വാതിൽ വിളിച്ചു പറയുന്നു അല്ലാഹുവിന്റെ അടിമേ…സ്വർഗത്തിലേക്ക് സ്വാഗതം, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. അബൂ ഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ(സ) പറഞ്ഞു:അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ രണ്ട് സമ്പാദ്യം ചെലവഴിച്ചാൽ സ്വർഗ്ഗ വാതിലുകൾ നിങ്ങളെ വിളിക്കും, നമസ്കാരം നിർവഹിച്ചവരെ സ്വലാത്തിന്റെ വാതിൽ വഴിയും, ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതിൽ വഴിയും,സ്വദഖ കൊടുത്തവരെ സ്വദഖയുടെ വാതിൽ വഴിയും,നോമ്പ് അനുഷ്ഠിച്ചവരെ ‘റയ്യാൻ’ വഴിയും ക്ഷണിക്കപ്പെടും. അപ്പോൾ അബൂബക്കർ (റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ മുഴുവൻ വാതിലുകളും ഒരാളെ വിളിക്കുമോ? പ്രവാചകൻ പറഞ്ഞു: “അതേ ഞാനത് ആഗ്രഹിക്കുന്നുണ്ട്”.

സ്വർഗ്ഗത്തിന്റെ വിശാലത വളരെ വലുതാണ്. അവിടെയൊരു മരമുണ്ട് അതിന്റെ തണലിൽ കുതിരയിൽ ഒരാൾ സഞ്ചരിച്ചാൽ പോലും അതുവിട്ട് കടക്കാൻ നൂറ് വർഷമെടുക്കും.അപ്പോൾ സ്വർഗ്ഗത്തിന് എത്ര വിശാലതയുണ്ടാകും.2008ൽ ഗിന്നസ് റെക്കോർഡ്‌ നേടിയ കുതിരയുടെ വേഗത മണിക്കൂറിൽ എഴുപത് കിലോമീറ്ററാണ്. അപ്പോൾ ഒരു മനുഷ്യൻ ആ മരം നടന്നു തീർക്കാൻ എത്ര സമയമെടുക്കും,ഒരു ദിവസം എത്ര നടക്കണം, ഒരു വർഷത്തിൽ എത്ര ദൂരം നടക്കേണ്ടി വരും.നാം ചിന്തിക്കുന്നതിനെക്കാൾ എത്രയോ വലുതാണ് സ്വർഗ്ഗം.

സ്വർഗ്ഗത്തിൽ ഓരോ വിശ്വാസിക്കും അവരുടെ സൽകർമ്മങ്ങൾ അനുസരിച്ച് സ്ഥാനങ്ങളും വിശാലമായ തോട്ടങ്ങളും ലഭിക്കുന്നതാണ്. നന്മ ചെയ്ത് ഉന്നത സ്ഥാനം കിട്ടിയവർ താഴെയുള്ള സ്വർഗ്ഗവാസികളെ നോക്കിയാൽ അവർക്കിടയിൽ ഭൂമിക്കും ഗ്രഹങ്ങളുടെയും ദൂരവ്യത്യാസം കാണാം.ചിലപ്പോൾ ആയിരക്കണക്കിന് കിലോമീറ്റർ അകലങ്ങൾ. അവരുടെ സുഖങ്ങളിലും അനുഭൂതികളിലും മാറ്റങ്ങളുണ്ട്.

സ്വർഗ്ഗവാസികൾ എപ്പോഴും നിത്യയൗവ്വനം അനുഭവിക്കുന്നവരാണ്.പിന്നീട് ഭൂമിയിലെ വാർദ്ധക്യ അസുഖങ്ങളോ പ്രമേഹം, സന്ധിവേദന, തളർച്ച, സമ്മർദ്ദം തുടങ്ങിയ ഒന്നും അവരെ പ്രയാസപ്പെടുത്തുകയില്ല. അല്ലാഹു അവരുടെ മുഖത്തെ ചുളിവുകൾ നീക്കി സുന്ദരന്മാരും സുന്ദരികളുമാകും, ഭൂമിയിലെ ചികിത്സയോ ചിലവുകളോ പരാതികളോ അവരെ ശല്യപ്പെടുത്തുകയില്ല.

സ്വർഗ്ഗത്തിലെ കന്യകമാരെ അല്ലാഹു വിശേഷിപ്പിച്ചത് ഇപ്രകാരമാണ് “അവർ മാണിക്യവും പവിഴവും പോലെയാണ്”. അവരിൽ ഒരാൾ ഭൂമിയിൽ വന്നാൽ ഭൂമി മുഴുവൻ പ്രകാശിക്കും. അവരുടെ സംസാരവും പുഞ്ചിരിയും നിങ്ങളെ പൂർണ്ണ സംതൃപ്തരാകും നിങ്ങൾ ഭൂമിയിലെ ഭാര്യയുമായുള്ള തർക്കങ്ങളും അഭിപ്രായഭിന്നതകളും മറക്കും.

സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ളവരെ കാണാനും സംസാരിക്കാനും കഴിയും. പ്രവാചകൻ നബി മുഹമ്മദ്(സ)യെ കാണുകയും സലാം പറയുകയും പ്രവാചകൻ മറുപടി പറയുകയും ചെയ്യും. അവിടെ നിന്ന് നാല് ഖലീഫമാരെയും നിങ്ങൾക്ക് കാണാം. ഇഷ്‌ടമുള്ളവരുടെ കൂടെ ഇരിക്കാനും സംസാരിക്കാനും സ്വർഗ്ഗവാസികൾക്ക് ധാരാളം സമയമുണ്ടാകും.

ഭൂമിയിൽ വെച്ച് കാണാൻ കഴിയാത്ത ഉപ്പമാരും കുട്ടികളും സഹോദരന്മാരും സുഹൃത്തുക്കളും സ്വർഗ്ഗത്തിൽ വെച്ച് കണ്ടുമുട്ടും, പിന്നീട് ഈ ബന്ധങ്ങൾ മുറിയുകയില്ല.

സ്വർഗ്ഗത്തിൽ നിന്ന് നിങ്ങൾ മാധുരസ്വരങ്ങളിൽ ഖുർആൻ പാരായണം കേൾക്കും. ദാവൂദ്(അ)മും അബു മൂസ അൽ അശ്അരിയും,ഉസൈദ് ബിൻ ഹുളെളറും,ബറാഅ്‌ ബിൻ ആദിബും നല്ല ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യും അത് കേട്ട് നിങ്ങളുടെ ഹൃദയവും ചെവികളും ആനന്ദം കൊള്ളും.

പിന്നീട് അല്ലാഹു സ്വർഗ്ഗവാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും, എല്ലാ സുഖങ്ങളെക്കാളും ഏറ്റവും വലിയ അനുഗ്രഹമാണത്. അല്ലാഹു അവന്റെ അടിമകളോട് സുഖവിവരങ്ങൾ ചോദിച്ചറിയും. നിങ്ങൾ തൃപ്തരാണോ? അല്ലാഹുവിന്റെ ഈ ചോദ്യം നാം എങ്ങനെയാണ് നേരിടുക. അല്ലാഹു പറയും നിങ്ങൾ എല്ലാ ശിക്ഷകിളിൽ നിന്നും സംരക്ഷിക്കപ്പെട്ടവരാണ് ഞാൻ നിങ്ങളുടെ മേൽ കോപം കാണിക്കുകയില്ല.

നിങ്ങൾ സങ്കൽപ്പിച്ച സ്വർഗ്ഗീയ അനുഭൂതികളും ആനന്ദങ്ങളും യാഥാർഥ്യമാക്കാൻ നിങ്ങൾ ഇപ്പോൾ തന്നെ സൽകർമ്മങ്ങളിൽ മുഴുകണം. നിശ്ചയം അവ നിങ്ങളെ സ്വർഗത്തിലേക്ക് നയിക്കും.

പ്രവാചകൻ ചോദിച്ചു: യാസീദ് ബിൻ അസദെ താങ്കൾക്ക് സ്വർഗ്ഗം ഇഷ്ടമാണോ? മറുപടി പറഞ്ഞു: അതേ. എങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതിനെ നിങ്ങളുടെ മുസ്‌ലിം സഹോദരനും ഇഷ്ടപ്പെടുക.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള പരസ്പര സ്നേഹം നിങ്ങളുടെ സ്വർഗ്ഗീയസ്ഥാനം ഉയർത്തും, അതുവഴി അംബിയാക്കളുടെയും ശുഹദാക്കളുടെയും സന്തോഷവും വിജയവും നിങ്ങൾക്ക് നേടാൻ കഴിയും.

പ്രവാചകൻ (സ) ഒരിക്കൽ പറഞ്ഞു: സ്വർഗ്ഗത്തിൽ ഒരു വീടുണ്ട്, അതിന്റെ പുറത്തു നിന്ന് ഉൾഭാഗവും ഉൾഭാഗത്ത് നിന്ന് പുറംഭാഗവും കാണാം. ഒരു അഅ്‌റാബി ചോദിച്ചു: ആർക്കാണ് റസൂലേ ആ വീട്?
റസൂൽ (സ) പറഞ്ഞു: സംസാരം നല്ലതാകുകയും ഭക്ഷം നന്നാകുകയും നോമ്പ് പതിവാക്കുകയും എല്ലാവരും ഉറങ്ങുമ്പോൾ രാത്രി നമസ്കരിക്കുകയും ചെയ്‌തവർക്കാണ് ആ വീട്.

വിവ: ശഫീഖ് കാരക്കാട്

Related Articles