Current Date

Search
Close this search box.
Search
Close this search box.

ബന്ധങ്ങള്‍ സജീവമാക്കാനുള്ള വഴികള്‍

സാമൂഹ്യ ബന്ധങ്ങള്‍ക്ക് മനുഷ്യന്റെ ഭൗതികാവസ്ഥയുമായി ബന്ധമുണ്ട്. ആരോഗ്യ-അനാരോഗ്യ പ്രവണതകള്‍ മനുഷ്യനെന്ന പോലെ അവക്കും ബാധകമാണ്. ബന്ധങ്ങള്‍ ഇല്ലാതായാല്‍ പിന്നെ അസുഖം ബാധിച്ച് തീവ്ര പരിചരണത്തിന് വിധേയമായ ആളുടെ അവസ്ഥയാണ്. പഴയ സ്ഥിതിയിലേക്ക് തിരികെയെത്താന്‍ അയാള്‍ക്ക് കൂടെയുള്ളവരുടെ പ്രത്യേക കരുതലും ശ്രദ്ധയും ആവശ്യമാണ്. ചിലപ്പോള്‍ ആ തിരിച്ചുവരവില്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചുപോയേക്കാം. മനുഷ്യര്‍ മാത്രമല്ല, അവരുടെ ബന്ധങ്ങളും ഇങ്ങനെയാണ്. അതില്‍ മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ ആത്മീയമോ എന്തിനേറെ, ഗാഢമായ പ്രണയമോ പോലും അങ്ങനെയാണ്.

ആരോഗ്യകരമായ ബന്ധത്തിന് ചില അടിസ്ഥാനപരമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്്. ഒന്നാമതായി, അഭിപ്രായാന്തരങ്ങളില്‍ പരസ്പരം ബഹുമാനമുണ്ടാവുക എന്നതാണ്. അങ്ങനെ ആദരവ് പ്രകടിപ്പിക്കുന്നതിലൂടെ ഓരാള്‍ക്ക് തന്നെക്കുറിച്ചുള്ള മതിപ്പ് കൈവരുന്നു. രണ്ട്, പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്തുനിര്‍ത്തുക. മൂന്ന്, ബന്ധങ്ങളില്‍ പരസ്പരം വിശ്വസ്തത വെച്ചുപുലര്‍ത്തുക. നാല്, രണ്ടുപേര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തന്നെയും മാന്യമായി സംസാരിച്ച് രമ്യമായി പരിഹാരം കാണുക.

പരസ്പര ബന്ധങ്ങളെ വഷളാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അന്യോന്യമുള്ള വിശ്വസ്തത ഇല്ലാതാവുക എന്നതാണ് ഒന്നാമത്തേത്. രണ്ട്, അങ്ങോട്ടുമിങ്ങോട്ടും കൃത്യമായ സംഭാഷണം നടക്കാതിരിക്കുക (communication gap). മൂന്ന്, ബോധപൂര്‍വമോ അല്ലാത്തതോ ആയ അവഗണനകളാണ്്. നാല്, ബന്ധങ്ങളില്‍ മടുപ്പും ചടപ്പും രൂപപ്പെടുക. അഞ്ച്, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അനന്തമായി നീണ്ടുപോവുക. ബലൂണ്‍ പൊട്ടിപ്പോവുന്നത് വരെ ഊതിവീര്‍പ്പിച്ചു കൊണ്ടേയിരിക്കുക എന്നപോലെയാണത്.

ചില സ്വഭാവങ്ങള്‍ മൂലം ബന്ധങ്ങള്‍ പാടെ നശിച്ചുപോയേക്കാം. കടുത്ത അസൂയ, സ്‌നേഹത്തില്‍ ആധിപത്യം പ്രകടിപ്പിക്കുക, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉപദ്രവിക്കുക തുടങ്ങിയവ ഉദാഹരണം. ഇങ്ങനെ ബന്ധങ്ങള്‍ വിള്ളലുണ്ടാവുക വഴി പൂര്‍ണ്ണമായും ഇല്ലാതായാല്‍ അതിനൊരു പുനരുജ്ജീവനം സാധ്യമാണോ എന്നാണ് ചോദ്യം. പറ്റും എന്നുതന്നെയാണ് ഉത്തരം. തകര്‍ന്നു പോയ ബന്ധങ്ങള്‍ ഊഷ്മളമാക്കനുള്ള ഉപായങ്ങള്‍ അനവധിയാണ്.

ഒന്ന്, മനസ്സിലുള്ളത് തുറന്ന് പറയുക. എത്ര മോശമായ കാര്യമാണെങ്കിലും ഉള്ളിലൊതുക്കാതെ തുറന്ന് പറയുന്നത് ബന്ധങ്ങളില്‍ നവോന്മേഷം പകരും. രണ്ട്, പരസ്പരം മനസ്സിലാക്കുക. പഴയ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ശോഭനമായ പുതുജീവിതത്തിലേക്കുള്ള ഒന്നിച്ചുള്ള തയ്യാറെടുപ്പാണ് മൂന്നാമത്തേത്. നാല്, തമ്മിലുള്ള പ്രശ്‌നങ്ങളും പരിഭവങ്ങളും എങ്ങനെയെങ്കിലും തീര്‍പ്പാക്കണമെന്ന അതിയായ ആ്രഗഹം.

ഇപ്പറഞ്ഞവയൊക്കെയും സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. അതിനാല്‍ തന്നെ മാനുഷിക ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്താല്‍ പെട്ടന്ന് അസ്വസ്ഥമാവുകയല്ല വേണ്ടത്. അടിയന്തിര ചികിത്സക്ക് വിധേയമായ ഒരാള്‍ക്ക് പെട്ടൊന്നൊരു തിരിച്ചുവരവ് സാധ്യമല്ലല്ലോ. സുഖം പ്രാപിക്കുന്നത് വരെ ഒരല്പം കാത്തുനില്‍ക്കേണ്ടി വരും. ചില സന്ദര്‍ഭങ്ങളില്‍ രണ്ടുപേര്‍ക്കും പ്രഗത്ഭനും വിശ്വസ്തനുമായ ഒരു സൈക്യാട്ടിസ്റ്റിന്റെ സഹായം വേണ്ടിവന്നേക്കാം. അഞ്ച്, ഭാവിയില്‍ ഏറ്റവും നല്ല രീതിയില്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് രണ്ടുപേരും തീരുമാനമെടുക്കുക. അവസാനമായി, ഇതുവരെ സംഭവിച്ചതെല്ലാം പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവുക.

അറ്റുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉപര്യുക്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. പല ബന്ധങ്ങളും തകരുന്നതിന്റെ പ്രധാന കാരണം നിലവില്‍ തകര്‍ന്നുപോയ ബന്ധം പുതുക്കിയെടുക്കാനുള്ള രണ്ടിലൊരാളുടെ താത്പര്യക്കുറവാണ്.

 

വിവ: മുഖ്‍താർ നജീബ്

Related Articles