മനുഷ്യ ബുദ്ധി ഉപയോഗിച്ച് കണ്ടെത്താനാവാത്ത വിശ്വാസ കാര്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍, മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളെ കുറിച്ച നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് മാര്‍ഗദര്‍ശനം നല്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതിനു പുറമെ പ്രപഞ്ചത്തിലേക്കും അതിലെ ആകാശ ഭൂമികള്‍, അതിലെ അനന്തമായ ഘടകങ്ങള്‍, അതിലെ നിവാസികള്‍, പ്രതിഭാസങ്ങള്‍ തുടങ്ങി അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ സാക്ഷ്യം കുറിക്കുന്ന ആയിരത്തില്‍ പരം സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. പ്രപഞ്ചത്തെക്കുറിച്ച ശാസ്ത്രീയമായ തെളിവുകള്‍ സമര്‍പ്പിക്കുകയല്ല ഖുര്‍ആന്റെ ലക്ഷ്യം. മറിച്ച് മനുഷ്യന്റെ ബുദ്ധിയും ഗവേഷണവും ഉപയോഗിച്ച് കണ്ടെത്താനാവശ്യമായ ചില ശാസ്ത്രീയ സൂചനകള്‍ നല്‍കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഉപരിതലത്തിലെ പാറകളെയും മണ്ണിനെയും കുറിച്ചെല്ലാം വിവരിക്കുന്ന 461 ആയത്തുകള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഭൂമിശാസ്ത്രപരമായ തെളിവുകള്‍ നല്കുന്ന 110 സൂക്തങ്ങളുണ്ട്. അതിനെ പതിനൊന്ന് വിഭാഗമായി വിഭജിക്കാം.
1. ഭൂമിയിലൂടെ സഞ്ചരിക്കാനും സൃഷ്ടിപ്പിനെ കുറിച്ച് നിരീക്ഷണ ഗവേഷണങ്ങള്‍ നടത്താനും കല്പിക്കുന്ന സൂക്തം.
‘പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച.'(അന്കബൂത്ത്:20)
2. ഭൂമിയുടെ ഘടനയെക്കുറിച്ച് വിവരിക്കുന്ന നിരവധി ആയത്തുകള്‍:
(റഅദ്:31), (ഹിജര്‍:19), (ശുഅറാഅ് :28)(സുമര്‍:5) (ഖാഫ് :7)(റഹ്മാന്:17) (ത്വലാഖ് :12)(മുല്‍ക് :15)(മആരിജ് :40,41).
ഭൂമിയുടെ ചലനത്തെക്കുറിച്ച് വിവരിക്കുന്ന സൂക്തങ്ങള്‍:
അമ്പിയാഅ്:33,യാസീന്‍:40,നംല്:88, റഅ്ദ്:3, ശംസ്:1-4, ലൈല്:1-2, യൂനുസ്:67, നബഅ്:10-11, നംല്:61-63, ആലു ഇംറാന്‍:27, അന്കബൂത്ത്:61, ലുഖ്മാന്:29, ഫാത്വിര്;13, ഹദീദ്:6, യാസീന്‍:37, ബഖറ:164, ആലുഇംറാന്:190, യൂനുസ്:67,മുഅ്മിനൂന്:80, ജാസിയ:5, ഇബ്രാഹീം;33.
ഭൂമിയുടെ അടിസ്ഥാനം: അമ്പിയാഅ്:30, ആകാശവും ഭൂമിയും ആദിയില്‍ ഒന്നായിരുന്നുവെന്നും അല്ലാഹു അവയെ വേര്‍പെടുത്തിയതാണെന്നും വിവരിക്കുന്നു. ബിഗ് ബാംഗ് തിയറി എന്നറിയപ്പെടുന്നതും ഇതു തന്നെ. നക്ഷത്രങ്ങളുടെ വിദൂര പ്രതലങ്ങളെക്കുറിച്ചുള്ള സൂചകങ്ങള്‍ വിവരിക്കുന്ന ആയതുകളുണ്ട്. (വാഖിഅ:75,76).അദ്ദാരിയാത്ത്:47, ആകാശത്തിന്റെ അവസ്ഥകളെ കുറിച്ച് ഫുസ്സിലത്ത്11,12 ആയതുകളിലും നക്ഷത്രങ്ങള്‍ക്കിടയിലുള്ള പദാര്‍ഥങ്ങളെ കുറിച്ച് മാഇദ;17,18,ഹിജര്‍;85,ത്വാഹ:6, അമ്പിയാഅ്:16, ഫുര്‍ഖാന്‍:59,ശുഅറാഅ്:24, അര്‍റൂം:8,അസ്സജ്ദ:4, സ്വാഫ്ഫാത്ത്:5,സ്വാദ്:27,10,66, സുഖ്റുഫ്:85, അദ്ദുഖാന്‍:7,38,അഹ്ഖാഫ്:3, ഖാഫ്:38, നബഅ്:37എന്നിവിടങ്ങളിലും വിവരിക്കുന്നുണ്ട്.
പ്രപഞ്ചത്തിന്റെ പ്രകൃതിയെക്കുറിച്ച് മുല്‍ക്:3, നൂഹ്:15,ത്വലാഖ്:12 സൂക്തങ്ങളിലും ദര്‍ശിക്കാം.
3. ഇരുമ്പ് ഇറക്കി എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അല്‍ ഹദീദ്:25)
4. ഭൂമിയെ പിളര്‍ത്തി സസ്യങ്ങള്‍ മുളപ്പിക്കുന്നതാണെന്ന് ഭൂമിയെ വിശേഷിപ്പിക്കുന്ന സൂക്തം.(അത്വാരിഖ്;12)
5. ആധുനികമായി കണ്ടെത്തിയ സമുദ്ര പ്രതിഭാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളുണ്ട്.
-ശക്തമായ അഗ്നി പര്‍വ്വത സ്ഫോടനങ്ങളുടെ ഫലമായി സമുദ്ര തലത്തില്‍ രൂപപ്പെടുന്ന മരുഭൂമി. (ത്വൂര്:6)
-ഉപ്പുവെള്ളത്തിനും സ്വഛമായ ജലത്തിനും ഇടയിലുള്ള വേര്‍തിരിവിനെ പറ്റി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.(ഫുര്‍ഖാന്‍ 53,അര്റഹ്മാന്:19-20)
-സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടാകുന്ന ഘനാന്ധകാരത്തെ കുറിച്ച് വിവരണം:(അന്നൂര്‍;40)
6.പര്‍വ്വതങ്ങളെ ആണികളുള്ളതായി വിശേഷിപ്പിക്കുന്നു. (അന്നബഅ്:7).
7. ഭൂമിയിലെ ജീവിതം സുരക്ഷിതമായിത്തീരാന് വേണ്ടി ആകാശത്തെ മേല്ക്കൂരകളാക്കി നിര്‍ത്തിയതിനെപ്പറ്റി വിവരിക്കുന്ന സൂക്തങ്ങള്‍;(അമ്പിയാഅ്:32),(താരിഖ്:11)
8. ഭൂമിയുടെ ഉപരിതലത്തെ വിരിപ്പാക്കിത്തന്നതിനെ പറ്റി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. (നൂഹ് 19).
9. വെള്ളത്തിന്റെ ഭൂമി ശാസ്ത്രപരമായ ചംക്രമണത്തെ കുറിക്കുന്ന സൂക്തങ്ങള്‍:(ഹിജര്‍;22),(ഹജ്ജ് 5). ഭൂമിയിലെ ജീവിതവും വെള്ളവുമായുള്ള ബന്ധം വിവരിക്കുന്ന സൂക്തങ്ങള്‍. (അമ്പിയാഅ്30,നൂര്‍ 45).
10. സൃഷ്ടിപ്പ് പ്രക്രിയ നീണ്ട കാലഘട്ടങ്ങള്ക്കിടയിലാണെന്ന് വിവരിക്കുന്ന സൂക്തങ്ങള്‍. (ഫുസ്സിലത്ത്9-12, സജ്ദ;5)
11. ഭൂമിയെ പുസ്തകത്താളുകള്‍ ചുരുട്ടപ്പെടും പോലെ ചുരുട്ടപ്പെടും എന്ന് വിവരിക്കുന്ന സൂക്തം: (അമ്പിയാഅ്;104)
കഴിഞ്ഞ നൂറ്റാണ്ടുകളുടെ തുടക്കത്തില്‍ ഇത്തരം ശാസ്ത്രീയ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിരുന്നില്ല. ഇവ മനസ്സിലാക്കാനുള്ള നിരീക്ഷണ പഠനങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ . വിശുദ്ധ ഖുര്‍ആന്‍ വളരെ മുന്‍കൂട്ടിത്തന്നെ സൂക്ഷ്മമായി വിവരിച്ചിട്ടുള്ളത് അതിന്റെ അമാനുഷികതക്കുള്ള തെളിവാണ്. സൂക്ഷ്മമായ പഠന നിരീക്ഷണത്തിലൂടെ വിശാലമായ അര്‍ഥ തലങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ്.
( കടപ്പാട് )
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU