Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവെ, ഞാനവരെയൊക്കെ പോലെ നിന്നെ സ്നേഹിക്കുന്നു!

ഖുർആൻ സന്ദേശം - 1

أُو۟لَـٰۤىِٕكَ ٱلَّذِینَ هَدَى ٱللَّهُۖ فَبِهُدَىٰهُمُ ٱقۡتَدِهۡۗ
അല്ലാഹു സന്മാർഗത്തിലാക്കിയവരാണവർ. അതുകൊണ്ട്, അവരുടെ ഋജുവായ പാന്ഥാവ് താങ്കൾ അനുധാവനം ചെയ്യണം.(അൽ അൻആം-90)

അല്ലാഹുവേ,
നിനക്കനുയോജ്യമായ രീതിയിൽ ഞാൻ നമസ്കരിക്കുന്നില്ല,
ദാവൂദ് നബിയെപ്പോലെ നോമ്പനുഷ്ഠിക്കുന്നുമില്ല,
രോ​ഗപീഢയിൽ അയ്യൂബ് നബിയെപ്പോലെ ക്ഷമിക്കുകയോ മത്സ്യവയറ്റിലെ യൂനുസ് നബിയെപ്പോലെ തസ്ബീഹ് ചൊല്ലുകയോ ചെയ്യുന്നില്ല,
യഹ് യാ നബിയെപ്പോലെ ദീൻ മുറുകെപ്പിടിക്കുകയോ യൂസുഫ് നബി തന്റെ അവയവങ്ങളെ മുഴുവൻ സംരക്ഷിച്ചപോലെ എന്റെ കണ്ണുകളെപോലും ഞാൻ സംരക്ഷിക്കുകയോ ചെയ്യുന്നില്ല,
നിങ്ങൾ പൊയ്ക്കോളൂ, നിങ്ങൾ മോചിതരാണ് എന്നുപറയാൻ മാത്രം മാപ്പുചെയ്യുന്നവനുമല്ല ഞാൻ,
പക്ഷേ അല്ലാഹുവേ, ഞാനവരെയൊക്കെ പോലെ നിന്നെ സ്നേഹിക്കുന്നു!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles