Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ പുരുഷ ഇടപഴകലിന്റെ മാനദണ്ഡങ്ങള്‍

office.jpg

സ്ത്രീ-പുരുഷന്മാര്‍ പരസ്പരം കണ്ടുമുട്ടുക, സഹായിക്കുക, വിജ്ഞാനം പങ്കുവെക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. അത് ഇല്ലാതാക്കുക അസാധ്യമാണ്. ദീനുല്‍ ഇസ്‌ലാം ഇതില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കുന്നതായി കാണാം.

1. തനിച്ചിരിക്കുന്നത്  ഒഴിവാക്കുക: അന്യപുരുഷനും സ്ത്രീയും ഒരു മുറിയില്‍ മറ്റൊരാളും കാണാത്ത അവസ്ഥയില്‍ തനിച്ചിരിക്കലാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. പ്രവാചകന്‍ (സ) വിവരിക്കുന്നു: ‘ഒരു പുരുഷനും സ്ത്രീയും തനിച്ചിരിക്കുമ്പോള്‍ മൂന്നാമനായി പിശാച് കൂടെയുണ്ടാകും’ ( അഹ്മദ്)

2. സ്പര്‍ശനം കരുതിയിരിക്കുക: സ്ത്രീ പുരുഷന്മാര്‍ പരസ്പരം സ്പര്‍ശിക്കാനിടവരുന്ന അവസ്ഥയാണ് ഉദ്ദേശിക്കുന്നത്. ഫിത്‌ന ഉണ്ടാകുന്നതിനെ കുറിച്ചുള്ള ജാഗ്രതബോധം എപ്പോഴുമുണ്ടായിരിക്കണം.

3. നഗ്നത പ്രദര്‍ശിപ്പിക്കാതിരിക്കുക, അഴിഞ്ഞാട്ടം ഉപേക്ഷിക്കുക: മറക്കല്‍ നിര്‍ബന്ധമായ ഭാഗങ്ങള്‍ മറക്കലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്യപുരുഷന്മാരുമായി ഇടപഴകുന്ന സന്ദര്‍ഭത്തില്‍ സ്ത്രീ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീര ഭാഗങ്ങളെല്ലാം മറക്കല്‍ നിര്‍ബന്ധമാണെന്നാണ് ഭൂരിഭാഗം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം.

പുരുഷന്മാരുമായുള്ള സംസാരത്തില്‍ കൊഞ്ചിക്കുഴയുന്ന വര്‍ത്തമാനങ്ങളും വികാരോദ്ധീപകമായ ചലനങ്ങളും ഉപേക്ഷിക്കുക. ‘പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക’ (അഹ്‌സാബ് : 32),  ‘മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്” ( നൂര്‍ : 31)
ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്ത്രീ പുരുഷന്മാര്‍ കണ്ടുമുട്ടുന്നതും സല്‍സംരംഭങ്ങളിലേര്‍പ്പെടുന്നതും കുഴപ്പമില്ല. വൈജ്ഞാനികവും സംസ്‌കാരികവുമായ മേഖലകളിലെല്ലാം ഇത് അനിവാര്യമായി വരും. ഈ നിബന്ധനകള്‍ മുസ്‌ലിം, അമുസ്‌ലിം വേര്‍തിരിവില്ലാതെ പാലിക്കേണ്ടതാണ്. ഒരു സഭയില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ ഇരിപ്പിടങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ് അഭികാമ്യം.
(അവലംബം: യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫതവ ആന്റ് റിസര്‍ച്ച്)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles