Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം സുലൈമാന്‍ സേട്ട്

sulaiman.jpg

1922 നവംബര്‍ 3ന് മൈസൂരില്‍ നിന്ന് ബംഗ്ലുരുവില്‍ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാന്‍. മാതാവ് സൈനബ് ബായ്. സുലൈമാന്‍ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്.

സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാരിലേയും കോളേജുകളില്‍ അദ്ധ്യാപകനായി ജോലിചെയ്തു. സര്‍ക്കാര്‍ ജോലിക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തടയപ്പെട്ടപ്പോള്‍ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു. കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മര്‍യം ബായിയാണ് സേട്ടുവിന്റെ പത്‌നി. ഇവര്‍ക്ക് അഞ്ചുമക്കളുണ്ട്.

നിരവധി വര്‍ഷങ്ങള്‍ മുസ്‌ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്‌ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപിച്ചു. മഞ്ചേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി 35 വര്‍ഷക്കാലം ലോകസഭാംഗമായി പ്രവര്‍ത്തിച്ചു. 2005 ഏപ്രില്‍ 27ന് മരണമടഞ്ഞു. മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം വിളിച്ചു.

Related Articles