Current Date

Search
Close this search box.
Search
Close this search box.

ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി

Ismail raji faruqui.jpg

വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്നവിഷയത്തില്‍ ശ്രദ്ധേയമായ ഗവേഷണത്തിലൂടെ ആധുനിക ലോകത്ത് ശ്രദ്ധേയനായിത്തീര്‍ന്ന ഇസ്മാഈല്‍ റാജി ഫാറൂഖി. 1921-ല്‍ ഫലസ്തീനിലെ യാഫായില്‍ ജനിച്ച ഫാറൂഖി 1941-ല്‍ തത്വശാസ്‌ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 1945-ല്‍ ഗലീലിയയില്‍ ഗവര്‍ണറായും സ്ഥാനമേറ്റു. 1948-ല്‍ ലബനാനിലേക്ക് അഭയാര്‍ഥിയായി കുടിയേറി. പ്രസ്തുത വര്‍ഷം തന്നെ അമേരിക്കയില്‍ ഇന്ത്യാനയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സില്‍ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. ഇവിടെ വെച്ച് ലൂയിസ് ഇസ്ബണുമായി വിവാഹം നടന്നത്. 1951-ല്‍ ഫിലോസഫിയില്‍ ഹാര്‍വാഡില്‍ നിന്ന് മറ്റൊരു എം.എ ബിരുദം കൂടി നേടി. 1952-ല്‍ ഇന്ത്യാന സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. അമേരിക്കയിലെ പഠനഗവേഷണങ്ങള തുടര്‍ന്ന് ഫാറൂഖി-ലംയ ദമ്പതികള്‍ക്ക് അറബ് ലോകത്തേക്ക് മടങ്ങി. ഭാര്യ ലൂയിസ് ലംയയും ഇസ്‌ലാമിക ചിന്താലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 1958-ല്‍ അവര്‍ അല്‍ അസ്ഹറില്‍ നിന്ന് ബിരുദം നേടി. ദ കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാം എന്ന ഗ്രന്ഥം ഇരുവരും ചേര്‍ന്ന് രചിച്ചു. മലയാളത്തില്‍ ഖുര്‍ആന്‍, കല, സംഗീതം എന്ന പേരില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ അക്കാദമി ഓഫ് റിലിജിയന്റെ ഇസ്‌ലാമിക് സ്റ്റഡീസ് ഗ്രൂപ്പ് സ്ഥാപിക്കുകയും പത്തു വഷത്തോളം അതിന്റെ അധ്യക്ഷനായി സേവനം അനുഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ഇന്റര്‍ റിലിജിയസ് പീസ് കൊളോക്കിയത്തിന്റെയും ദ മുസ്‌ലിം ജ്യൂയിഷ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സിന്റെ ഉപാധ്യക്ഷനായും ചിക്കാഗൊയിലെ അമേരിക്കന്‍ ഇസ്‌ലാമിക് കോളേജിന്റെ അധ്യക്ഷനായും ഇസ്മാഈല്‍ ഫാറൂഖി സേവനം ചെയ്തു. മലേഷ്യയിലെ അന്‍വര്‍ ഇബ്രാഹിം പോലുള്ള പ്രഗല്‍ഭരുമൊത്ത് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് എന്ന സ്ഥാപനവും ഫാറൂഖി സംഭാവന ചെയ്തു.

1986 മെയ് 27, റമദാന്‍ മാസത്തില്‍ സയണിസ്റ്റ് സംഘടനയായ ജെവിഷ് ഡിഫന്‍സ് ലീഗ് ഭീകരന്‍മാര്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള സ്വന്തം വസതിയില്‍ വെച്ച് ഫാറൂഖിയെയും ഭാര്യ ലൂയിസ് ലംയായെയും കൊലപ്പെടുത്തുകയായിരുന്നു. വധിക്കപ്പെടുമ്പോള്‍ ഇസ്മാഈല്‍ റാജി ഫാറൂഖിക്ക് 65-ഉം ഭാര്യ ലംയാ ഫാറൂഖിക്ക് 60-ഉം വയസ്സായിരുന്നു. ഇസ്‌ലാമിക ചിന്താരംഗത്ത് ഇവര്‍ തൊടുത്തുവിട്ട പുതിയ കരുത്തുകള്‍ കണ്ട് അസ്വസ്ഥരായ ജൂതലോബിയാണ് ആധുനികകാലത്ത് ഇസ്‌ലാം കണ്ട ഈ ധൈഷണിക നേതൃത്വങ്ങളെ വകവരുത്താന്‍ മുന്നിട്ടിറങ്ങിയത്.

രചനകള്‍: ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ ഫാറൂഖിയുടേതായുണ്ട്. ‘ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്, ‘ദ കള്‍ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാം’, ‘ഇസ്‌ലാം’ , ക്രിസ്ത്യന്‍ എത്തിക്‌സ്: എ സിസ്റ്റ്മാറ്റിക് ആന്‍ഡ് ഹിസ്‌റ്റോറിക്കല്‍ അനലൈസിസ് ഓഫ് ഇറ്റ്‌സ് ഡൊമിനന്റ് ഐഡിയാസ്’ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ അറബിയില്‍ രചിച്ച ‘ഹയാത്ത് മുഹമ്മദ്’ (മുഹമ്മദിന്റെ ജീവിതം) എന്ന ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

Related Articles