Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല

കഴിഞ്ഞയാഴ്ചയാണ് ‘ട്രൂത്ത്ഫുള്‍ ഡോണ്‍’ എന്ന് പേരിട്ട ഒരു ഓപ്പറേഷനിലൂടെ, ഇസ്രായേല്‍ ഭരണകൂടം ഉപരോധ ഗാസ മുനമ്പില്‍ വീണ്ടും ബോംബുകള്‍ വര്‍ഷിച്ചത്. മൂന്ന് ദിവസത്തെ ബോംബാക്രമണത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 44 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

15 വര്‍ഷത്തെ മുടന്തന്‍ ഉപരോധം മതിയാകാത്തതുപോലെയാണ്, വര്‍ഷാവര്‍ഷം ഈ തീരദേശം ഭീകരമായ ‘ആക്രമണങ്ങള്‍ക്ക്’ വിധേയമായത്. അതില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.

2020ഓടെ ഗസ്സ ജീവിക്കാന്‍ യോഗ്യമല്ലാതാകുമെന്ന് 2012ല്‍ യു.എന്‍ പ്രവചിച്ചിരുന്നു. പല നടപടികളിലൂടെയും പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. എന്നിട്ടും, രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികള്‍ ഇപ്പോഴും അവിടെ താമസിക്കുന്നു. അവരില്‍ ഭൂരിഭാഗവും അവിടെ താമസിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമുണ്ടായിട്ടല്ല. സമീപകാല സര്‍വേകള്‍ ചൂണ്ടികാണിക്കുന്നത് ഗാസയില്‍ താമസിക്കുന്നവരില്‍ 40 ശതമാനവും കഴിയുമെങ്കില്‍ പുറത്തുപോകുമെന്ന് ആഗ്രഹമുള്ളവരാണെന്നാണ്.

പലര്‍ക്കും ഗാസയുടെ ഭാവി പ്രവചിക്കാന്‍ കഴിയുന്നില്ല എന്നതില്‍ അതിശയമില്ല. വര്‍ഷങ്ങളായി ഗാസയിലെ ഫലസ്തീനികളുടെ ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല, എന്നാല്‍ ഓരോ ‘യുദ്ധവും’, ഓരോ ‘ഓപ്പറേഷനും’, ഇസ്രായേല്‍ നേതാക്കളുടെ ഓരോ ആക്രമണവും സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവുകയാണ്.

വൈദ്യുതി പ്രതിസന്ധി മൂലവും ജനറേറ്ററുകള്‍ക്കുള്ള ഇന്ധനത്തിന്റെ കുറവും മൂലം ഉപരോധം മൂലം വളരെക്കാലമായി ദുരിതമനുഭവിക്കുന്ന ആരോഗ്യ സേവനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ണ്ണമായും നിലയ്ക്കുമെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പ്രവചിക്കുന്നത്.
ഏറ്റവും പുതിയ ബോംബാക്രമണത്തിന് പുറമേ, ഇസ്രായേല്‍ ഭരണകൂടം ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചു, ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും പ്രവേശനം ഇതിലൂടെ തടയുകയും ചെയ്യുന്നു.

ഒരിക്കലും അവസാനിക്കാത്ത ആഘാതം

ഇസ്രായേലും ഫലസ്തീന്‍ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും തമ്മില്‍ ഞായറാഴ്ച വൈകുന്നേരം ഈജിപ്ത് ഇടനിലക്കാരായ ഒരു ‘വെടിനിര്‍ത്തല്‍ കരാര്‍’ പ്രാബല്യത്തില്‍ വന്നിരുന്നു. മറ്റെല്ലാ ‘സൈനിക നടപടികളും’പോലെ ഏറ്റവും പുതിയ ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങളും അത് അവസാനിച്ചതിന് ശേഷവും വളരെക്കാലം തുടരും.

ഗസ്സയിലെ ജനങ്ങള്‍ മുമ്പത്തെ ബോംബാക്രമണങ്ങളില്‍ നിന്ന് കരകയറാന്‍ നിരന്തരം ശ്രമിക്കുന്നതിനിടെ അടുത്ത ബോംബാക്രമണത്തെ ഭയപ്പെടുകയും ചെയ്യുന്നു. ശാരീരികമായും മാനസികമായും അവര്‍ അനുഭവിച്ച നിരവധി പരിക്കുകളില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. വിവിധ അന്താരാഷ്ട്ര എന്‍.ജി.ഒകളും യു.എന്‍ ഏജന്‍സികളും ഗാസയിലെ ഒരിക്കലും അവസാനിക്കാത്ത മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടും അവര്‍ ഉപയോഗിക്കുന്ന പല രീതിശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും തികച്ചും അപര്യാപ്തമാണ്. കാരണം, ഈ സംഘടനകളും ഏജന്‍സികളും ഈ പ്രതിസന്ധിയെ ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നല്ല മനസ്സിലാക്കുന്നത്. അവര്‍ പാശ്ചാത്യ ആശയങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കാനും പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. സമ്മര്‍ദ്ദത്തിന്റെ ആഘാതവും നിരന്തരമായി ഫലസ്തീന്‍ തലമുറകളെ നേരിടുന്നുണ്ട്.

ഫലസ്തീനികള്‍ ഗാസയില്‍ അനുഭവിക്കുന്ന ആഘാതം കഴിഞ്ഞ ആഴ്ചയോ, കഴിഞ്ഞ വര്‍ഷമോ, അല്ലെങ്കില്‍ 2006-ല്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെ
ടാത്ത ഇസ്രായേല്‍ ഭരണകൂടം ഗസ്സ മുനമ്പില്‍ ഉപരോധം ആരംഭിച്ച ശേഷമോ തുടങ്ങിയതല്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ കുടിയേറ്റ-കൊളോണിയല്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള ഭൂമിയായി ഫലസ്തീനിലേക്ക് ആദ്യമായി കണ്ണ് വെച്ചത് മുതല്‍ ആരംഭിച്ചതാണ് ഇത്.

ഫലസ്തീന്‍ ജനതക്കു മേലുള്ള ഭീമാകാരവും നിരന്തരവുമായ അധിനിവേശത്തിന് കാരണമായ ആ പദ്ധതിയാണ് ഗാസയെ ഇന്ന് കാണുന്ന തുറന്ന ജയിലായി മാറ്റിയത്. ഗാസയില്‍, രണ്ട് ദശലക്ഷത്തിലധികം നിവാസികളില്‍, 1.4 ദശലക്ഷവും കോളനിവത്കരണ ഫലസ്തീനിലെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് 2018ല്‍ ഗാസയില്‍ ഫലസ്തീനികള്‍ ‘ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ ആരംഭിച്ചത്, അതിലൂ
ടെ പതിനായിരക്കണക്കിന് പേര് തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ഇതിനെ സൈന്യത്തെ ഉപ.ാേഗിച്ച് നേരിട്ട ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് നൂറുകണക്കിനാളുകളാണ് മരിച്ചത്. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു.

‘ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ യുക്രൈന്‍ അല്ലെന്ന്’

ഗസ്സയിലെ ഏറ്റവും പുതിയതും ഇപ്പോഴും തുടരുന്നതും തുടര്‍ച്ചയായതുമായ ആഘാതത്തിന്റെ ഈ അവസ്ഥക്ക് ശേഷവും, അന്താരാഷ്ട്ര സമൂഹം ഒരിക്കല്‍ കൂടി അവര്‍ ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ ഏറ്റവും മികച്ചത് ചെയ്യുകയും പൂര്‍ണ്ണ ശിക്ഷാവിധി നല്‍കുകയും ചെയ്തു.

എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും ‘അക്രമത്തിന്റെ തീവ്രത്’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ആശങ്കാജനകമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ‘പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും’ ‘ശാന്തത’ക്കും വേണ്ടി ആഹ്വാനം നടത്തുകയും ചെയ്തു.

ഇസ്രയേലിനെ ‘അക്രമകാരി’ ആക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. അഞ്ച് വയസ്സുള്ള അലാ ഖാദൂമും അഞ്ച്-ഉം 11-ഉം വയസ്സുള്ള സഹോദരന്മാരായ അഹമ്മദും മുമൈന്‍ അല്‍ നൈറാബും ഇസ്രായേലിന്റെ ബോംബിനാലല്ലെന്നും സ്വാഭാവിക സാഹചര്യങ്ങളാലാണ് മരിച്ചതെന്നും വിലയിരുത്തി. ഇസ്രായേല്‍ ഭരണകൂടം ദശാബ്ദങ്ങളായി ഫലസ്തീനികളെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യാത്തതുപോലെയാണത്.

അന്താരാഷ്ട്ര സമൂഹത്തിലെ മറ്റൊരു കൂട്ടരുണ്ട്, അവര്‍ ഇസ്രായേല്‍ അക്രമത്തിന് നിരുപാധിക പിന്തുണ നല്‍കുന്നതിന് അവര്‍ക്ക് യാതൊരു തടസ്സവുമില്ല. ഉദാഹരണത്തിന്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഡസന്‍ കണക്കിന് ഫലസ്തീനികളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരാമര്‍ശിക്കാതെ, ട്രൂത്ത്ഫുള്‍ ഡോണ്‍ ഓപ്പറേഷന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഭരണകൂടത്തെ പിന്തുണച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ‘ഇസ്രായേലിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനും ഒപ്പം യു.കെ നിലകൊള്ളുന്നു’ എന്നായിരുന്നു അത്.

യു.കെ അതിന്റെ തുടക്കം മുതല്‍ ഇസ്രായേല്‍ ഭരണകൂടത്തിന് നല്‍കിയ സ്ഥിരവും അചഞ്ചലവുമായ പിന്തുണ കണക്കിലെടുക്കുമ്പോള്‍ ഈ വികാരത്തില്‍ അതിശയിക്കാനില്ല. ഗസ്സയില്‍ ബോംബിടാന്‍ യു.കെ ഇസ്രായേല്‍ ഭരണകൂടത്തിന് സൈനിക ഹാര്‍ഡ്വെയര്‍ നല്‍കുന്നതിലും അതിശയിക്കാനില്ല.

ഫലസ്തീനികള്‍ നിഷ്‌കളങ്കരല്ല. ഞങ്ങള്‍ യുക്രെയ്‌നല്ലെന്ന് ഞങ്ങള്‍ക്കറിയാം. യുക്രേനിയക്കാര്‍ക്കുള്ള അതേ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെുന്നും ഞങ്ങള്‍ക്കറിയാം. അധിനിവേശ ശക്തിയെ ചെറുക്കാനുള്ള നമ്മുടെ അവകാശത്തെ ആരും സംരക്ഷിക്കില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമ്മുടെ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യില്ല. പോപ്പ് താരങ്ങളും ഹോളിവുഡ് അഭിനേതാക്കളും പ്രധാനമന്ത്രിമാരും ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കില്ല.

ആഗോള രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഭൂകമ്പപരമായ മാറ്റങ്ങളൊന്നുമില്ലാത്ത കാലത്തോളം ഇസ്രായേല്‍ ഭരണകൂടം ശിക്ഷാഭീതിയില്ലാതെ, ഫലസ്തീനികളെ ബോംബിട്ട് കൊല്ലുന്നത് തുടരും എന്നതാണ് യാഥാര്‍ത്ഥ്യം.

 

അവലംബം: അല്‍ജസീറ

വിവ: സഹീര്‍ വാഴക്കാട്

Related Articles